സിനിമയ്‌ക്ക് വേണ്ടി പ്രാർത്ഥിച്ചിട്ടില്ല അതിനാൽ തന്നെ തെരഞ്ഞെടുപ്പിന് വേണ്ടിയും പ്രത്യേകമായി പ്രാർത്ഥിച്ചിട്ടില്ല: നാളത്തെ ദിനത്തെ ഓർത്ത് വ്യഗ്രതയില്ലന്നും – സുരേഷ് ഗോപി
പാലാ: നാളത്തെ ദിനത്തെ ഓർത്ത് വ്യഗ്രതയില്ല – സുരേഷ് ഗോപി
പാലാ കുരിശുപള്ളിയിൽ പ്രാർത്ഥനയ്‌ക്കെത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വോട്ട് ആർക്കെന്ന് ജനങ്ങൾ നേരത്തെ നിശ്ചയിച്ചതാണ്. ഇതിൽ പ്രതീക്ഷയും ആത്മവിശ്വാസവുമുണ്ടെന്നും അദ്ദേഹം പറഞ്ഞു. നാളത്തെ ദിനത്തെ ഓർത്ത് വ്യഗ്രതയില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സിനിമയ്‌ക്ക് വേണ്ടി പ്രാർത്ഥിച്ചിട്ടില്ല അതിനാൽ തന്നെ തെരഞ്ഞെടുപ്പിന് വേണ്ടിയും പ്രത്യേകമായി പ്രാർത്ഥിച്ചിട്ടില്ല. ജീവിതത്തിൽ നല്ലതെല്ലാം സംഭവിക്കണേ എന്ന പറയുന്നതിൽ ജീവിതത്തിൽ അനുഗ്രഹമാകുന്നതെല്ലാം സംഭവിക്കണേയെന്നാണ്. ഇലക്ഷനും അതിൽ ഉൾപ്പെടുന്നതല്ലേ എന്നും അദ്ദേഹം പറഞ്ഞു.
തുടർന്ന് പാലാ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ടുമായും സുരേഷ് ഗോപി കൂടിക്കാഴ്ച്ച നടത്തി.
സഭാ നേതാക്കളെയല്ല, നേരത്തെ അടുപ്പമുള്ള പിതാക്കന്മാരെയാണ് ഇന്ന് സന്ദർശിക്കുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു.
ഇന്നലെ കോട്ടയത്ത് എത്തിയ സുരേഷ് ഗോപി തിരുനാൾ നടക്കുന്ന അരുവിത്തുറ പള്ളിയിലെത്തിയും പ്രാർത്ഥന നടത്തി.