play-sharp-fill
ഒറ്റയ്ക്ക് താമസിക്കുന്ന വൃദ്ധയ്ക്ക് കുത്തിവെയ്പ്പെടുക്കാൻ യുവാവിനെ പ്രേരിപ്പിച്ചത് വിചിത്രമായ ആഗ്രഹം

ഒറ്റയ്ക്ക് താമസിക്കുന്ന വൃദ്ധയ്ക്ക് കുത്തിവെയ്പ്പെടുക്കാൻ യുവാവിനെ പ്രേരിപ്പിച്ചത് വിചിത്രമായ ആഗ്രഹം

പത്തനംതിട്ട : റാന്നിയിൽ ഒറ്റയ്ക്ക് താമസിക്കുന്ന വൃദ്ധയ്ക്ക് കോവിഡ് ബൂസ്റ്റർ വാക്സിൻ എന്ന് പറഞ്ഞ് കുത്തിവെപ്പ് എടുത്ത സംഭവം യുവാവിനെ പ്രേരിപ്പിച്ചത് വിചിത്രമായ ആഗ്രഹം.

കേസില്‍ പിടിയിലായ വലഞ്ചുഴി സ്വദേശി ആകാശ് (28)നെ റിമാൻഡ് ചെയ്തു. ഇയാള്‍ക്ക് മാനസീക വിഭ്രാന്തിയുള്ളതായി സംശയിക്കുന്നു. റാന്നി വലിയകലുങ്ക് ചരിവുകാലായില്‍ ചിന്നമ്മ ജോയി (66)യെയാണ് കൊവിഡ് പ്രതിരോധത്തിനാണെന്ന് പറഞ്ഞ് ഇയാള്‍ വീട്ടിലെത്തി കുത്തിവച്ചത്. തിങ്കളാഴ്ച രാവിലെ 10 ന് സ്കൂട്ടറിലാണ് ഇയാള്‍ എത്തിയത്.

കടമ്മനിട്ട സ്വദേശിയെന്നാണ് പറഞ്ഞത്. നടുവിന് ഇരുവശത്തും കുത്തിവച്ചു. തീയിലിട്ട് നശിപ്പിച്ച്‌ കളയാൻ സിറിഞ്ച് ചിന്നമ്മയെ ഏല്‍പ്പിച്ച്‌ മടങ്ങി. കൊവിഡ് വാക്സിൻ എടുത്തപ്പോള്‍ മുതല്‍ മറ്റൊരാള്‍ക്കും അതേ രീതിയില്‍ കുത്തിവയ്പ് നല്‍കണമെന്ന് ആകാശ് ആഗ്രഹിച്ചിരുന്നതായി പൊലീസ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിചിത്രമായ ആഗ്രഹമാണ് വ്യാജ കുത്തിവയ്പിന് പ്രേരിപ്പിച്ചത്. പത്തനംതിട്ടയിലെ ഒരു കടയില്‍ ജീവനക്കാരനാണ് ഇയാള്‍. കട ഉടമയുടെ സ്കൂട്ടറില്‍ സംഭവദിവസം റാന്നിക്ക് പോകുമ്ബോള്‍ റോഡരികില്‍ നിന്ന വൃദ്ധയെ കണ്ടു. . ഒറ്റയ്ക്ക് താമസിക്കുന്ന വ്യക്തിയാണെന്ന് മനസിലായി. തുടർന്ന് സിറിഞ്ച് വാങ്ങി തിരിച്ചെത്തി കുത്തിവയ്ക്കുകയായിരുന്നു. സിറിഞ്ചില്‍ മരുന്നില്ലായിരുന്നു. വീട്ടില്‍ അതിക്രമിച്ചു കയറല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയത്.