ജെഎൻയു അക്രമം നടത്തിയത് എബിവിപി അല്ലെന്ന് കെ.സുരേന്ദ്രൻ;   എ. ബി. വി. പി. നേതാക്കളെ ക്രൂരമായി ആക്രമിച്ചത് മാധ്യമങ്ങൾ വാർത്തയാക്കുന്നില്ലെന്നും ആരോപണം

ജെഎൻയു അക്രമം നടത്തിയത് എബിവിപി അല്ലെന്ന് കെ.സുരേന്ദ്രൻ; എ. ബി. വി. പി. നേതാക്കളെ ക്രൂരമായി ആക്രമിച്ചത് മാധ്യമങ്ങൾ വാർത്തയാക്കുന്നില്ലെന്നും ആരോപണം

സ്വന്തം ലേഖകൻ

ഡൽഹി : ജവഹർലാൽ നെഹ്‌റു സർവകലാശാലയിൽ അക്രമം നടത്തിയത് എബിവിപി അല്ലെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ. പൗരത്വ സമരം പൊളിഞ്ഞതിലുള്ള കലിപ്പാണ് ജെഎൻയുവിൽ കണ്ടതെന്നും ഇരുപത്തഞ്ചോളം എ. ബി. വി. പി. നേതാക്കളെ ക്രൂരമായി ആക്രമിച്ചത് മാധ്യമങ്ങൾ വാർത്തയാക്കുന്നില്ലെന്നും സുരേന്ദ്രൻ വിമർശിച്ചു.

കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്:

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൗരത്വസമരം പൊളിഞ്ഞതിലുള്ള കലിപ്പാണ് ജെ. എൻ. യുവിൽ കണ്ടത്. റജിസ്‌ട്രേഷനെത്തിയ വിദ്യാർത്ഥികളെ തടഞ്ഞുകൊണ്ട് സമരക്കാർ നടത്തിയ അക്രമം വാർത്തയല്ല. ഇരുപത്തഞ്ചോളം എ. ബി. വി. പി. നേതാക്കളെ ക്രൂരമായി ആക്രമിച്ചത് വാർത്തയല്ല. ഇടതു ജിഹാദി വാട്‌സ് ഗ്രൂപ്പ് പൊടുന്നനെ എ. ബി. വി. പി അനുകൂല ഗ്രൂപ്പാക്കി മാറ്റി പ്രചാരണം നടത്തുന്നത് വാർത്തയായില്ല.

മാരകായുധങ്ങളുമായി ക്യാമ്പസ്സിൽ അക്രമം നടത്തുന്ന ദൃശ്യങ്ങൾ വാർത്തയേ അല്ല. ഏകപക്ഷീയമായ വാർത്തകളും വിശകലനങ്ങളും അന്വേഷണത്തെ സ്വാധീനിക്കാൻ പോകുന്നില്ല. സത്യം അന്വേഷണത്തിൽ ബോധ്യപ്പെടും. നുണപ്രചാരകരെ തിരിച്ചറിയാനുള്ള വിവേകം പൊതുജനത്തിനുണ്ട്.

മംഗലാപുരത്തും ലക്‌നൗവിലും ജാമിയ മില്ലിയയിലും ആദ്യം പ്രചരിപ്പിക്കപ്പെട്ടതും പിന്നീട് പുറത്തുവന്ന സത്യവും ഉദാഹരണമായെടുക്കാമെങ്കിൽ ജെ. എൻ. യുവിൽ നടന്നതും നടക്കുന്നതും പുറത്തുവരികതന്നെ ചെയ്യും.