ശിശുമരണം രൂക്ഷമാകുന്നു ; പ്രധാനമന്ത്രിയുടെ സ്വന്തം ഗുജറാത്തിൽ പൊലിഞ്ഞത് 219 കുരുന്നു ജീവനുകൾ

ശിശുമരണം രൂക്ഷമാകുന്നു ; പ്രധാനമന്ത്രിയുടെ സ്വന്തം ഗുജറാത്തിൽ പൊലിഞ്ഞത് 219 കുരുന്നു ജീവനുകൾ

സ്വന്തം ലേഖകൻ

അഹമ്മദാബാദ്: രാജ്യത്ത് ശിശുമരണം രൂക്ഷമാകുന്നു. പ്രധാനമന്ത്രിയുടെ സ്വന്തം സംസ്ഥാനത്ത് കഴിഞ്ഞ മാസം പൊലിഞ്ഞത് 219 ജീവനുകൾ. അഹമ്മദാബാദിലും രാജ്‌കോട്ടിലുമുള്ള രണ്ട് സർക്കാർ ആശുപത്രികളിൽ കഴിഞ്ഞ മാസം 219 കുട്ടികൾ മരിച്ചതായി റിപ്പോർട്ട്. രാജ്‌കോട്ടിലെ ആശുപത്രിയിൽ 134 കുഞ്ഞുങ്ങളും അഹമ്മദാബാദിലെ ആശുപത്രിയിൽ 85 കുഞ്ഞുങ്ങളുമാണ് മരിച്ചത്. രാജസ്ഥാനിലെ കോട്ടയിലെ സർക്കാർ ആശുപത്രിയിൽ നവജാത ശിശുക്കളുടെ കൂട്ടമരണത്തിന് പിന്നാലെ ഞെട്ടിക്കുന്ന വാർത്തയാണ് ഗുജറാത്തിൽനിന്നും പുറത്തുവരുന്നത്. കഴിഞ്ഞ ഡിസംബർ മാസം മുതൽ ഇതുവരെ 107 കുട്ടികളാണ് കോട്ടയിലെ ജെ കെ ലോൺ ആശുപത്രിയിൽ മരിച്ചത്.

ഗുജറാത്ത് സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന അഹമ്മദാബാദിലെ ഏറ്റവും വലിയ സർക്കാർ ആശുപത്രിയിൽ കഴിഞ്ഞ മൂന്ന് മാസത്തിനിടെ 253 കുട്ടികളാണ് മരിച്ചത്.രാജ്‌കോട്ടിലെ സർക്കാർ ആശുപത്രിയിൽ കഴിഞ്ഞ ഒരുവർഷത്തിനിടെ 1235 നവജാത ശിശുക്കളും മരിച്ചതായും റിപ്പോർട്ടുകളുണ്ട്. കഴിഞ്ഞ വർഷം ഡിസംബറിലാണ് ഏറ്റവുമധികം നവജാത ശിശുക്കൾ മരണപ്പെട്ടതായി റിപ്പോർട്ട് ചെയ്തത്. ഡിസംബറിൽ മാത്രം 134 നവജാത ശിശുക്കളാണ് മരണപ്പെട്ടത്. ഓക്ടോബറിൽ 131 നവജാത ശിശുക്കൾ മരിച്ചതായും റിപ്പോർട്ടുകളുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡിസംബറിൽ 455 നവജാത ശിശുക്കളെയാണ് അഹമ്മദാബാദ് സർക്കാർ ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തിൽ പ്രവേശിപ്പിച്ചത്. ഇതിൽ 85 കുഞ്ഞുങ്ങൾ മരിച്ചതായി ആശുപത്രി സൂപ്രണ്ട് ജി എസ് റാത്തോഡ് പറഞ്ഞു. മാസം തികയാതെ ജനിച്ച ശിശുക്കളാണ് മരിച്ചതിലധികവും. 2018നെ അപേക്ഷിച്ച് 2019ലെ മരണസംഖ്യാ നിരക്ക് ആറ് ശതമാനമായി കുറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.