യുഡിഎഫ് യോഗത്തിൽ ബഹളം വച്ച് മാധ്യമ ശ്രദ്ധ നേടുന്നതിനുള്ള ജോസഫ് വിഭാഗം ജില്ലാ നേതൃത്വത്തിന്റെ പക്വതയില്ലാത്ത പ്രവർത്തി അപലപനീയം : സണ്ണി തെക്കേടം.
സ്വന്തം ലേഖകൻ കോട്ടയം: കേന്ദ്ര – സംസ്ഥാന സർക്കാരുകൾക്കെതിരെ യോജിച്ച ജനകീയപ്രക്ഷോഭം സംഘടിപ്പിക്കുന്ന തിനെക്കുറിച്ച് ആലോചിക്കുന്നതായി ചേർന്ന ഗൗരവമേറിയ യുഡിഎഫ് ജില്ലാ നേതൃയോഗത്തിൽ, മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥ അനുസരിച്ചെന്നവണ്ണം കേരള കോൺഗ്രസ് ജോസഫ് വിഭാഗം മാധ്യമ ശ്രദ്ധ നേടുന്നതിനായി സ്വീകരിച്ച പക്വതയില്ലാത്ത നടപടി അപലപനീയമാണെന്ന് യുഡിഎഫ് ജില്ലാ ചെയർമാൻ സണ്ണി തെക്കേടം. ചങ്ങനാശ്ശേരി നഗരസഭ ചെയർമാൻ സ്ഥാനം സംബന്ധിച്ചുള്ള തർക്കം ഉയർന്ന സാഹചര്യത്തിൽ ഇതു സംബന്ധിച്ച അന്തിമ തീരുമാനമെടുക്കുന്നതിനായി യു.ഡി.എഫ് സംസ്ഥാന നേതൃത്വത്തിന് കൈമാറിയിട്ടുള്ളതാണ്. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം സംബന്ധിച്ച് […]