സൂര്യഘാതം : ഇരു കാലുകൾക്കും പൊള്ളലേറ്റ് ടൈലറിംഗ് കടയുടമ

സൂര്യഘാതം : ഇരു കാലുകൾക്കും പൊള്ളലേറ്റ് ടൈലറിംഗ് കടയുടമ

 

കണ്ണൂർ: സൂര്യതാപമേറ്റ് ഇരുകാ കാലുകൾക്കു പൊള്ളലേറ്റ് ടൈലറിങ് ഷോപ്പുടമ.തിരുമേനിയിൽ ടെയിലറിങ് ഷോപ്പ് നടത്തുന്ന കരുവൻചാൽ പള്ളിക്കവല സ്വദേശി മണ്ഡപത്തിൽ എം.ഡി.രാമചന്ദ്രനാണ് (ദാസൻ -58) സൂര്യാതാപമേറ്റത്.

സൂര്യാതപമേറ്റ് ഇരുകാലുകളിലേയും  തൊലി വീർത്ത നിലയിൽ കാണപ്പെട്ടു. ഇതോടു  കൂടിയാണ് ആശുപത്രിയിലേക്ക്   രാമചന്ദ്രനെ എത്തിച്ചത്.  ശേഷം തൊലി തൊലിപൂർണ്ണമായും നീക്കം ചെയ്തു. ബസിൽ നിന്നറങ്ങി കടയിലേക്ക് പോകുന്നതിനിടെക്കാണ് സൂര്യതാപമേറ്റത്. ചെരുപ്പ് ധരിക്കാതെയാണ് രാമ ചന്ദ്രൻ റോട്ടിലൂടെ നടന്നത്.