പുറ്റിങ്ങൽ വെടിക്കെട്ട് അപകടം: പ്രതികൾ കൊല്ലം സെഷൻസ് കോടതിയിൽ ഹാജരാകണം: അപകടത്തിൽ 110പേർ മരിക്കുകയും 656 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

പുറ്റിങ്ങൽ വെടിക്കെട്ട് അപകടം: പ്രതികൾ കൊല്ലം സെഷൻസ് കോടതിയിൽ ഹാജരാകണം: അപകടത്തിൽ 110പേർ മരിക്കുകയും 656 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

 

സ്വന്തം ലേഖകൻ
കൊല്ലം: പരവൂർ പുററിങ്ങൽ വെടിക്കെട്ട് അപകട കേസിലെ പ്രതികൾ കൊല്ലം സെഷൻസ് കോടതിയിൽ ഹാജരാകണമെന്ന് കോടതി ഉത്തരവ്.
മെയ് 23ന്പ്രതികള്‍ ഹാജരാകണമെന്നാണ്പ്രി ൻസിപ്പല്‍ സെഷൻസ്ജഡ്ജി
എം.ബി .സ്നേഹലത ഉത്തരവി ട്ടത്.

2016 ഏപ്രി ല്‍ 10ന് നടന്ന വെടിക്കെട്ട്
ദുരന്തത്തില്‍ 110 ആളുകള്‍ മരിക്കുകയും 656 ആളുകള്‍ക്ക് ഗുരുതരമായി
പരിക്കേല്‍ക്കുകയും ചെ യ്തിരുന്നു.

ടി.എം.വർഗീസ്സ് സ്മാരക ഓഡിറ്റോറിയം കാമ്പസിലെ പഴയ കെട്ടിടത്തില്‍
ഉടൻ പ്രവർത്തനം ആരംഭിക്കുന്ന പുറ്റിങ്ങല്‍ വെടിക്കെട്ട് അപകട
സ്പെഷ്യ ല്‍ കോടതിയിലേക്ക് കേസ്മാറ്റുന്നതിന് മുന്നോടിയായിട്ടാണ്
സെഷൻസ്കോടതിയില്‍ പ്രതികള്‍ ഹാജരാകാൻആവശ്യപ്പെട്ടിരിക്കുന്നത്.
കലക്ടർ ഷൈന മോളുടെ നിരോധന ഉത്തരവ് ലംഘി ച്ചാണ്പ്രതികള്‍
പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ മത്സര വെടിക്കെട്ട് നടത്തിയത്. ഒമ്പതിന്‌ രാത്രി
11.30 ന് ക്ഷേത്ര കോമ്പൗണ്ടില്‍ വർക്കല കൃഷ്ണൻഷ്ണകുട്ടിയും കഴക്കൂട്ടം
സുരേന്ദ്രനും തമ്മിലുള്ള മത്സര കമ്പം സംഘടിപ്പിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒന്നാം പ്രതി ക്ഷേത്ര കമ്മിറ്റി സെക്രട്ടറി കുട്ടിക്കൃഷ്ണ പി ള്ളയുടെ
നേതൃത്വത്തിലുള്ള 15 അംഗ ഉത്സവ കമ്മിറ്റിആണെന്നാണ്കുറ്റപത്രം. 4,10000 രൂപ വീ തം ക്യാഷ്പ്രൈസും, പരവൂർ പ്രേം ഫാഷൻ ജ്വല്ലറി നല്‍കുന്ന
നാലര പവന്‍റെ സ്വർണ്ണകപ്പി നും മറ്റനേകം ട്രോഫികളും വാഗ്ദാനം
ചെയ്തായിരുന്നു മത്സര കമ്പം സംഘടിപ്പിച്ചത്.

രാത്രി 11.56ഓടെ കൂടി വർക്കല കൃഷ്ണൻഷ്ണകുട്ടി നിരോധനം ലംഘിച്ച്മത്സര
കമ്പത്തിന് തിരികൊളുത്തി. ഗുണ നിലവാരം ഇല്ലാത്തപടക്കങ്ങളും അമിട്ടുകളും ഉപയോഗിച്ച് നിശ്ചിത ദൂരപരിധി ഇല്ലാതെയും ബാരിക്കേസില്ലാതെയ്യം ക്ഷേത്ര കോമ്പൗണ്ടിൽ നടത്തിയ മത്സര കമ്പം നിമിഷങ്ങൾക്കകം അപകടത്തിലേക്ക് നയിക്കുകയായിരുന്നു.

16 -ആം പ്രതി ഉമേഷ് എന്നയാളുടെ കൈയിൽ ഇരുന്ന അമിട്ടു പൊട്ടിത്തെറിച്ചതിന്റെ തീപ്പൊരിയിൽ നിന്നാണ് ദുരന്തം പിറന്നത്. ക്രൈംബ്രാഞ്ച് എസ്.പി.ശ്രീധരന്റെ നേതൃത്വത്തിലുള്ള സ്പെഷൽ ഇൻവെസ്റ്റിഗേഷൻ ടീം ആണ് അന്വേഷണം നടത്തി 59 പ്രതികൾക്കെതിര കുറ്റപത്രം സമർപ്പിച്ചത്.