കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഗുരുതരപരിക്ക്; വയറിനു കുത്തേറ്റ ആളെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു
ഇടുക്കി: പെരിയാര്‍ കടുവ സങ്കേതത്തോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശമായ സ്പ്രിങ് വാലിയിൽ കാട്ടു പോത്തിന്റെ ആക്രമണത്തിൽ ഒരാൾക്ക് ഗുരുതര പരുക്ക്. മുല്ലമല സ്വദേശി എം.ആര്‍.രാജീവിനാണ് ആക്രമണം ഉണ്ടായത്.
വീട്ടിൽ നിന്നും റോട്ടിലേക്ക് വരുകയായിരുന്നു രാജീവ് ആ സമയത്താണ് കാട്ടുപോത്ത് രാജീവിനെ ആക്രമിച്ചത് . വയറനാണ് കുത്തേറ്റത്. നിലവിളി കേട്ട് പ്രദേശത്തുള്ളവരെല്ലാം ഓടികൂടി. കാട്ടുപോത്തിനെ ഓടിച്ചതിനു ശേഷം രാജീവിനെ ആശുപത്രിയിലേക്ക് എത്തിച്ചു.
വയറിനു പരിക്കേറ്റ രാജീവിനെ കുമളി ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സയ്ക്ക വിധേയമാക്കിയശേഷം കോട്ടയം മെഡിക്കൽ കോളേജിലേക്ക് പ്രവേശിപ്പിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0