ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
സ്വന്തം ലേഖിക
ശ്രീകാര്യം: തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജിനടുത്ത പട്ടികവര്‍ഗ വികസന വകുപ്പിൻ്റെ പോസ്റ്റ് മെട്രിക് ഹോസ്റ്റലില്‍ താമസിച്ചിരുന്ന ഡിഗ്രി വിദ്യാര്‍ത്ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.
വിതുര ആനപ്പാറ തെക്കുംകര വീട്ടില്‍ ഗിരീശന്‍ കാണിയുടെ മകള്‍ രേഷ്മ(18) ആണ് മരിച്ചത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ആത്മഹത്യയിലേക്ക് നയിച്ച കാരണം വ്യക്തമല്ല.
ചെമ്പഴന്തിയിലെ ശ്രീനാരായണ കോളേജിലെ ബി.എ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ് രേഷ്മ. അടുത്തിടെയാണ് രേഷ്മ ഹോസ്റ്റലില്‍ താമസം ആരംഭിച്ചതെന്ന് പൊലീസ് പറഞ്ഞു.
മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറും.
Third Eye News Live
0