സ്‍കൂട്ടറിലെ ‘സെക്സ്’; പരിഹാസവുമായി അയല്‍ക്കാര്‍; പെണ്‍കുട്ടിയുടെ പ്രശ്നത്തില്‍ ഇടപെട്ട് വനിതാ കമ്മീഷൻ

സ്‍കൂട്ടറിലെ ‘സെക്സ്’; പരിഹാസവുമായി അയല്‍ക്കാര്‍; പെണ്‍കുട്ടിയുടെ പ്രശ്നത്തില്‍ ഇടപെട്ട് വനിതാ കമ്മീഷൻ

സ്വന്തം ലേഖിക

ഡെൽഹി: ആവശ്യപ്പെടാതെ തന്നെ ഒരു ‘ഫാന്‍സി രജിസ്ട്രേഷന്‍ നമ്ബര്‍’ ലഭിച്ച്‌ പുലിവാല് പിടിച്ച ഒരു പെണ്‍കുട്ടിയുടെ സംഭവം ദേശീയ മാധ്യമങ്ങളില്‍ അടക്കം വാര്‍ത്തയായിരുന്നു.

പുതുതായി വാങ്ങിയ സ്കൂട്ടറിന് സെക്സ് (SEX) സീരിസിലുള്ള നമ്ബര്‍ ലഭിച്ചതോടെയാണ് യുവതിക്ക് എല്ലായിടത്തും നിന്നും പരിഹാസം നേരിടേണ്ടി വന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതോടു കൂടി സംഭവത്തിൽ ഡെൽഹി വനിതാ കമ്മീഷൻ ഇടപ്പെട്ടിരിക്കുകയാണ്.

യുവതിയുടെ വണ്ടിയുടെ റജിസ്ട്രര്‍ നമ്ബര്‍ ഉടന്‍ മാറ്റി നല്‍കാനും, ഇത്തരത്തിലുള്ള കേസുകള്‍ ഉണ്ടായിട്ടുണ്ടോ എന്ന് വിശദമായി അന്വേഷിച്ച്‌ അറിയിക്കാനും അര്‍ടിഒയോട് ദില്ലി വനിത കമ്മീഷന്‍ അറിയിച്ചിട്ടുണ്ട്. ഉടന്‍ തന്നെ കേസില്‍ എടുത്ത നടപടിയുടെ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കമ്മീഷന്‍ ആവശ്യപ്പെടുന്നു.

മോഹിച്ച്‌ വാങ്ങിയ സ്‍കൂട്ടറിന് കിട്ടിയ നമ്ബര്‍ പ്ലേറ്റില്‍ SEX എന്നെഴുതിയതു കാരണം പുറത്തിറങ്ങാനാകുന്നില്ലെന്ന് പരാതി പറയുന്ന ഡെൽഹി സ്വദേശിയായി പെണ്‍കുട്ടിയെക്കുറിച്ച്‌ ഡെയ്‌ലി ഒയെ ഉദ്ദരിച്ച്‌ കാര്‍ ടോഖാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ആ കഥ ഇങ്ങനെ. ഫാഷന്‍ ഡിസൈനിംഗ് വിദ്യാര്‍ത്ഥിനിയാണ് ഈ പെണ്‍കുട്ടി. ജനക് പുരിയില്‍ നിന്ന് നോയിഡയിലേക്കാണ് പെണ്‍കുട്ടിയുടെ പതിവ് യാത്ര. ദീര്‍ഘദൂര യാത്രാസമയവും ഡെൽഹി മെട്രോയിലെ തിരക്കും കാരണം തനിക്ക് ഒരു സ്‍കൂട്ടി വാങ്ങിത്തരണമെന്ന് പെണ്‍കുട്ടി പിതാവിനോട് അഭ്യര്‍ത്ഥിച്ചു. അങ്ങനെ ഈ ദീപാവലിക്ക് അച്ഛന്‍ അവള്‍ക്ക് സമ്മാനമായി ഒരു പുതിയ സ്‍കൂട്ടി തന്നെ വാങ്ങി നല്‍കുകയും ചെയ്‍തു.

പുതിയ സ്‍കൂട്ടറിന് രജിസ്ട്രേഷന്‍ നമ്ബര്‍ ലഭിച്ചതോടെയാണ് പ്രശ്‍നങ്ങളുടെ തുടക്കം. വാഹനത്തിന് ആര്‍ടി ഓഫീസില്‍ നിന്ന് ‘DL 3S EX’ എന്ന് തുടങ്ങുന്ന നമ്ബര്‍ പ്ലേറ്റാണ് ലഭിച്ചത്. സരായ് കാലേ ഖാന്‍ റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസാണ് വാഹനത്തിന് രജിസ്ട്രേഷന്‍ നമ്ബര്‍ പ്ലേറ്റ് നല്‍കിയത്. എന്നാല്‍ ഈ നമ്ബര്‍ പ്ലേറ്റിന്റെ പേരില്‍ അയല്‍വാസികള്‍ തന്നെ പരിഹസിക്കുകയാണെന്നാണ് പെണ്‍കുട്ടിയുടെ പരാതി. ഈ നമ്ബര്‍ പ്ലേറ്റിനെക്കുറിച്ച്‌ അയല്‍വാസികളും ബന്ധുക്കളും മോശം പരാമര്‍ശങ്ങള്‍ നടത്തുകയാണെന്നും പെണ്‍കുട്ടിയും കുടുംബവും പറയുന്നു.

ഈ നമ്ബര്‍ പ്ലേറ്റിന്‍റെ പേരില്‍ അയല്‍വാസികളും ബന്ധുക്കളും തന്നെ നാണംകെട്ടെന്ന് വിളിക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്നുവെന്നാണ് പെണ്‍കുട്ടി പറയുന്നത്. ഇതോടെ മകള്‍ക്ക് സമ്മാനമായി സ്‍കൂട്ടി വാങ്ങി നല്‍കിയ പിതാവ് നമ്ബര്‍ മാറ്റി നല്‍കാന്‍ ഡീലര്‍ഷിപ്പിനോട് അഭ്യര്‍ത്ഥിച്ചു. എന്നാല്‍ ഡീലര്‍ ഈ അഭ്യര്‍ത്ഥന നിരസിച്ചു. മറ്റ് പലര്‍ക്കും ഇതേ നമ്ബര്‍ പ്ലേറ്റ് ലഭിച്ചിട്ടുണ്ടെന്നും നിങ്ങളുടെ മകള്‍ രാജ്ഞിയാണോ എന്ന് ചോദിച്ച്‌ പരിഹസിച്ചെന്നും പെണ്‍കുട്ടിയുടെ പിതാവ് പറയുന്നു.

വാസ്‍തവത്തില്‍ ഡീലര്‍ഷിപ്പിന് സ്‍കൂട്ടിക്ക് നല്‍കിയ നമ്ബറുമായി യാതൊരു വിധ ബന്ധവുമില്ല. നിശ്ചതമായ ഒരു രീതി അനുസരിച്ചാണ് രാജ്യത്തെ എല്ലാ റോഡ് ട്രാന്‍സ്‍പോര്‍ട്ട് ഓഫീസുകളും വാഹനങ്ങള്‍ക്ക് രജിസ്ട്രേഷന്‍ നമ്ബര്‍ നല്‍കുന്നത്. പുതിയ നിയമം അനുസരിച്ച്‌ രജിസ്ട്രേഷന്‍ നമ്ബര്‍ പതിച്ച്‌ നല്‍കേണ ചുമതല ഡീലര്‍ഷിപ്പിനാണെന്ന് മാത്രം.