സംസ്ഥാനത്ത് 79 എസ്എച്ച്ഒമാർക്ക്  സ്ഥലം മാറ്റം; കോട്ടയം ജില്ലയിൽ എരുമേലി, വാകത്താനം, പള്ളിക്കത്തോട്,  കിടങ്ങൂർ, തലയോലപ്പറമ്പ്, കാഞ്ഞിരപ്പള്ളി തുടങ്ങി ആറ്റ പൊലീസ് സ്റ്റേഷനിലെ  എസ്എച്ച്ഒമാരെയാണ് സ്ഥലം മാറ്റിയത്

സംസ്ഥാനത്ത് 79 എസ്എച്ച്ഒമാർക്ക് സ്ഥലം മാറ്റം; കോട്ടയം ജില്ലയിൽ എരുമേലി, വാകത്താനം, പള്ളിക്കത്തോട്, കിടങ്ങൂർ, തലയോലപ്പറമ്പ്, കാഞ്ഞിരപ്പള്ളി തുടങ്ങി ആറ്റ പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒമാരെയാണ് സ്ഥലം മാറ്റിയത്

സ്വന്തം ലേഖിക

കോട്ടയം: സംസ്ഥാനത്ത് 79 സ്‌റ്റേഷൻ ഹൗസ് ഓഫിസർമാരെ സ്ഥലം മാറ്റി ഉത്തരവ് പുറത്തിറക്കി.

കോട്ടയം ജില്ലയിൽ എരുമേലി, വാകത്താനം, പള്ളിക്കത്തോട്, കിടങ്ങൂർ, തലയോലപ്പറമ്പ്, കാഞ്ഞിരപ്പള്ളി തുടങ്ങി ആറു പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒമാർക്കാണ് സ്ഥലം മാറ്റം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കിടങ്ങൂർ സ്റ്റേഷനിലെ എസ്എച്ച്ഒ ബിജു കെ.ആറിനെ ഇവിടെ നിന്നും തലയോലപ്പറമ്പ് സ്റ്റേഷനിലേയ്ക്കാണ് മാറ്റിയിരിക്കുന്നത്.

ഇ.അജീബിനെ കോട്ടയം പള്ളിക്കത്തോട് നിന്നും പത്തനംതിട്ടയിലെ പുളിക്കീഴ് പൊലീസ് സ്റ്റേഷനിലേയ്ക്കും കോട്ടയം എരുമേലി പൊലീസ് സ്റ്റേഷനിൽ നിന്നും വി.വി അനിൽകുമാർ വാകത്താനം സ്റ്റേഷനിലേക്കും സ്ഥലം മാറ്റി.

മുല്ലപ്പെരിയാർ പൊലീസ് സ്റ്റേഷനിലെ എസ്എച്ച് ഒ ടി.ഡി സുനിൽകുമാറാണ് എരുമേലി സ്‌റ്റേഷനിലെ പുതിയ എസ്എച്ച്.ഒ.

തലയോലപ്പറമ്പ് സ്റ്റേഷനിലെ എസ്എച്ച്ഒ കെ.എസ് ജയനെ ഇവിടെ നിന്നും കൊച്ചി പള്ളുരുത്തിയിലേയ്ക്കും സുനിൽ തോമസിനെ പള്ളുരുത്തിയിൽ നിന്നും കാഞ്ഞിരപ്പള്ളി സ്റ്റേഷനിലേയ്ക്കു സ്ഥലം മാറ്റി.

കാഞ്ഞിരപ്പള്ളിയിൽ നിന്നും ഷിന്റോ പി.കുര്യനെ വിജിലൻസ് ആന്റ് ആന്റി കറപ്ഷൻസ് ബ്യൂറോയിലേയ്ക്കാണ് മാറ്റിയിരിക്കുന്നത്.

കോട്ടയം വിജിലൻസിൽ നിന്നും ഹേമന്ദ്കുമാർ എയെ ഇടുക്കി വണ്ടിപ്പെരിയാറിലേയ്ക്കു സ്ഥലം മാറ്റിയിട്ടുണ്ട്.

പത്തനംതിട്ട അടൂർ പൊലീസ് സ്റ്റേഷനിൽ നിന്നും ടി.ഡി പ്രജീഷിനെ പന്തളം പൊലീസ് സ്റ്റേഷനിലേയ്ക്കും ‘ പന്തളത്തു നിന്നും എസ്.ശ്രീകുമാറിനെ അടൂരിലേയ്ക്കും ബി.രാജേന്ദ്രൻപിള്ളയെ ചിറ്റാരിൽ നിന്നും തണ്ണിത്തോട് സ്‌റ്റേഷനിലേയ്ക്കും മാറ്റി.