എഎന്‍ഐയുടെ ഔദ്യോഗിക അക്കൗണ്ടിന് പൂട്ട്; പ്രായം 13ന് താഴെയെന്ന് ട്വിറ്റര്‍ അധികൃതരുടെ വിശദീകരണം; നടപടി 7.6 മില്യണ്‍ ഫോളോവേഴ്സുള്ള അക്കൗണ്ടിനെതിരെ
സ്വന്തം ലേഖിക
ന്യൂഡല്‍ഹി: വാര്‍ത്താ ഏജന്‍സി എഎന്‍ഐയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് മരവിപ്പിച്ചു.
7.6 മില്യണ്‍ ഫോളോവേഴ്സുള്ള അക്കൗണ്ടിനെതിരെയാണ് ട്വിറ്റര്‍ നടപടി സ്വീകരിച്ചിരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രായപരിധി സംബന്ധിച്ച അറിയിപ്പോടെയാണ് അക്കൗണ്ട് ബ്ളോക്ക് ചെയ്യപ്പെട്ടതെന്ന് എഎന്‍ഐ മേധാവി സ്മിത പ്രകാശ് അറിയിച്ചു. കുറഞ്ഞ പ്രായ പരിധിയായ 13 വയസ് പ്രായം പാലിച്ചില്ല എന്നാണ് ട്വിറ്ററിന്റെ ഭാഗത്ത് നിന്ന് ലഭിച്ച വിശദീകരണമെന്ന് സ്മിത അറിയിച്ചു.
“എഎന്‍ഐയെ ഫോളോ ചെയ്യുന്നവര്‍ക്ക് ഇത് മോശം വാര്‍ത്തയാണ്. ഇന്ത്യയിലെ ഏറ്റവും വലിയ വാര്‍ത്താ ഏജന്‍സിയുടെ അക്കൗണ്ട് ബ്ളോക്ക് ചെയ്തിരിക്കുകയാണ്.
13 വയസില്‍ താഴെയുള്ള വ്യക്തിയുടെ അക്കൗണ്ട് എന്ന് കാണിച്ചാണ് അവര്‍ നടപടി സ്വീകരിച്ചത്. ആദ്യം ഞങ്ങളുടെ ഗോള്‍ഡന്‍ ടിക്ക് പിന്‍വലിച്ച് ബ്ളൂ ടിക്ക് നല്‍കി. ഇപ്പോള്‍ അക്കൗണ്ട് തന്നെ ബ്ളോക്ക് ചെയ്തു”. സ്മിത ട്വിറ്റര്‍ സിഇഒ ഇലോണ്‍ മസ്കിനെ ടാഗ് ചെയ്ത് സംഭവത്തെക്കുറിച്ച് ട്വീറ്റ് ചെയ്തു.
അക്കൗണ്ട് ബ്ളോക്ക് ചെയ്യാനായുള്ള കാരണം വിശദമാക്കി ട്വിറ്റര്‍ അയച്ച ഇമെയിലും സ്മിത ട്വീറ്റില്‍ പങ്കുവെച്ചു. ട്വിറ്റര്‍ അക്കൗണ്ട് തുറക്കാന്‍ കുറഞ്ഞത് 13 വയസ് പ്രായം വേണമെന്നും ആ മാനദണ്ഡം പാലിക്കാത്തിതനാല്‍ അക്കൗണ്ട് നീക്കം ചെയ്യുകയാണെന്നുമായിരുന്നു ഇമെയിലിന്റെ ഉള്ളടക്കം.