കക്കുകളി നാടകത്തിനെതിരെ പ്രതിഷേധം;  പ്രദര്‍ശനം നടക്കുന്ന വേദിക്ക് സമീപം വൈദികരും കന്യാസ്ത്രീകളും;  ഒരുക്കിയിരിക്കുന്നത് വന്‍ പൊലീസ് സന്നാഹം

കക്കുകളി നാടകത്തിനെതിരെ പ്രതിഷേധം; പ്രദര്‍ശനം നടക്കുന്ന വേദിക്ക് സമീപം വൈദികരും കന്യാസ്ത്രീകളും; ഒരുക്കിയിരിക്കുന്നത് വന്‍ പൊലീസ് സന്നാഹം

സ്വന്തം ലേഖിക

കോഴിക്കോട്: വിവാദമായ കക്കുകളി നാടകത്തിനെതിരെ പ്രതിഷേധം.

കോഴിക്കോട് എടച്ചേരിയില്‍ നാടകപ്രദര്‍ശനം നടക്കുന്നതിന് സമീപമാണ് വൈദികരും കന്യാസ്ത്രീകളും പ്രതിഷേധിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

താമരശ്ശേരി ബിഷപ്പ് റമിജിയോസ് ഇഞ്ചനാനിയില്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു. നാടകം നടക്കുന്ന സ്ഥലത്ത് വന്‍ പൊലീസ് സന്നാഹം ഒരുക്കിയിട്ടുണ്ട്.

സന്യാസിനി മഠങ്ങളെ പീഡന കേന്ദ്രങ്ങളായി ചിത്രീകരിക്കുന്നു എന്ന പേരില്‍ ക്രൈസ്തവസഭകള്‍ കക്കുകളി നാടകത്തിനെതിരെ എതിര്‍പ്പുമായി രംഗത്തെത്തിയിരുന്നു. എടച്ചേരിയില്‍ ബിമല്‍ സാംസ്കാരിക ഗ്രാമമാണ് ഇന്ന് നാടകം പ്രദര്‍ശിപ്പിക്കുന്നത്.

താമരശ്ശേരി രൂപത നേരിട്ടാണ് ഈ പരിപാടി നടക്കുന്ന എടച്ചേരിയിലെ ബിമല്‍ കലാഗ്രാമത്തിലേക്ക് മാര്‍ച്ച്‌ നടത്താന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റ് ജില്ലകളില്‍ കക്കുകളി നാടകം അവതരിപ്പിച്ചപ്പോള്‍ വിവിധ തരത്തില്‍ പ്രതിഷേധം അരങ്ങേറിയിരുന്നു.

മറ്റ് സ്ഥലങ്ങളില്‍ നിന്ന് വിശ്വാസികളെ എത്തിച്ചാണ് പ്രതിഷേധ ജാഥ സംഘടിപ്പിക്കുന്നത്.