സംസ്ഥാനത്ത് കള്ളുഷാപ്പുകള്‍ക്കും ക്ലാസിഫിക്കേഷന്‍ വരുന്നു; ബാറുകളിലെ പോലെ സ്റ്റാര്‍ പദവി നല്‍കാന്‍ നീക്കം; കള്ളുഷാപ്പുകളുടെ കെട്ടിലും മട്ടിലും മാറ്റം വേണമെന്ന് എക്സൈസിന്റെ ശുപാര്‍ശ

സംസ്ഥാനത്ത് കള്ളുഷാപ്പുകള്‍ക്കും ക്ലാസിഫിക്കേഷന്‍ വരുന്നു; ബാറുകളിലെ പോലെ സ്റ്റാര്‍ പദവി നല്‍കാന്‍ നീക്കം; കള്ളുഷാപ്പുകളുടെ കെട്ടിലും മട്ടിലും മാറ്റം വേണമെന്ന് എക്സൈസിന്റെ ശുപാര്‍ശ

Spread the love

സ്വന്തം ലേഖിക

തിരുവനന്തപുരം: സംസ്ഥാനത്ത് ബാറുകളെപോലെ കള്ളുഷാപ്പുകള്‍ക്കും ക്ലാസിഫിക്കേഷന്‍ വരുന്നു.

ഏപ്രില്‍ ഒന്നിന് നിലവില്‍ വരുന്ന പുതിയ മദ്യനയത്തില്‍ കള്ള് ഷാപ്പുകള്‍ക്കും സ്റ്റാര്‍ പദവി നല്‍കാന്‍ തീരുമാനമുണ്ടാകുക.
ഐടി പാര്‍ക്കുകളിലെ മദ്യകച്ചവടം ബാറുടമകള്‍ക്ക് നല്‍കില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കള്ളുഷോപ്പുകളുടെ കെട്ടിലും മട്ടിലും മാറ്റം വേണമെന്നാണ് എക്സൈസിന്റെ ശുപാര്‍ശ. പല ഷാപ്പുകളിലും വൃത്തിയുള്ള സാഹചര്യമില്ല.

കള്ള് വ്യവസായത്തെ പ്രോത്സാഹിപ്പിക്കാനും കൂടുതല്‍ പേരെ ആകര്‍ഷിക്കാനുമാണ് ക്ലാസിഫിക്കേഷന്‍ മദ്യനയത്തിലെ കരടില്‍ ഉള്‍പ്പെടുത്തിയത്. ബാറുകളിലെ ക്ലാസിഫിക്കേഷന്‍ നല്‍കുന്നത് പോലെ കള്ള് ഷാപ്പുകള്‍ക്കും ക്ലാസിഫിക്കേഷന്‍ വരും. അതായത് ഇനി മുതല്‍ കള്ള് ഷാപ്പുകള്‍ക്കും സ്റ്റാര്‍ പദവി വരും.

ഷാപ്പുകള്‍ കള്ള് ഷാപ്പുകളുടെ ലേലം ഓണ്‍ ലൈന്‍ വഴിയാക്കും. നിലവില്‍ കളക്ടര്‍മാരുടെ സാധ്യത്തില്‍ നറുകിട്ടാണ് കള്ള് ഷാപ്പ് നടത്തിപ്പുകാര്‍ക്ക് നല്‍കുന്നത്.

കള്ള് വ്യവസായം പ്രോത്സാഹിപ്പിക്കാന്‍ ടോഡി ബോര്‍ഡ് കഴിഞ്ഞ മദ്യനയത്തില്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇതിന്റെ ചട്ടങ്ങള്‍ രൂപീകരിക്കുന്നത് അന്തിമഘട്ടത്തിലാണ്.

ഒരു തെങ്ങില്‍ നിന്നും നിലവില്‍ രണ്ട് ലിറ്റ‍ര്‍ കള്ള് ചെത്താനാണ് അനുമതി. അളവ് കൂട്ടാന്‍ അനുമതി വേണമെന്ന ചെത്ത് തൊഴിലാളികളുടെ ആവശ്യം പഠിക്കാന്‍ സമിതിയെ വെക്കാനും നയത്തില്‍ തീരുമാനമുണ്ടാകും.

ഐടി പാര്‍ക്കുകളിലെ മദ്യവില്‍പ്പനയായിരുന്നു കഴിഞ്ഞ നയത്തിലെ പ്രധാന ശുപാര്‍ശ. പക്ഷേ മദ്യവില്‍പ്പന ആരു നടത്തുമെന്ന കാര്യത്തിലായിരുന്ന തര്‍ക്കം.

ഐടി പാര്‍ക്കുകളിലെ ബാറ് നടത്തിപ്പ് നിലവില്‍ ബാറുകള്‍ നടത്തിയ പരിചയമുള്ള അബ്കാരിക്ക് നല്‍കണമെന്ന ചര്‍ച്ചയും ഉയര്‍ന്നിരുന്നു. ഒടുവില്‍ ഐടി പാര്‍ക്കിലെ ക്ലബുകള്‍ക്ക് തന്നെ ബാ‌ര്‍ നടത്തിപ്പിൻ്റെ ചുമതല നല്‍കാനാണ് തീരുമാനം.