വിമാനത്തിൽ മദ്യലഹരിയിൽ യുവതിയോട് മോശം പെരുമാറ്റം..! തടയാനെത്തിയ ഭർത്താവുമായി കശപിശ..! സഹികെട്ട ഭർത്താവ് അക്രമിയുടെ മൂക്കിടിച്ചു പരത്തി..!

വിമാനത്തിൽ മദ്യലഹരിയിൽ യുവതിയോട് മോശം പെരുമാറ്റം..! തടയാനെത്തിയ ഭർത്താവുമായി കശപിശ..! സഹികെട്ട ഭർത്താവ് അക്രമിയുടെ മൂക്കിടിച്ചു പരത്തി..!

Spread the love

എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ മദ്യലഹരിയിൽ യുവതിയോട് മോശം പെരുമാറ്റം..! തടയാനെത്തിയ ഭർത്താവുമായി കശപിശ..! സഹികെട്ട ഭർത്താവ് അക്രമിയുടെ മൂക്കിനിടിച്ചു..! യുവാവ് പിടിയിൽ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ മദ്യപിച്ച് യുവതിയോട് മോശമായി പെരുമാറിയ യാത്രക്കാരനെ യുവതിയുടെ ഭർത്താവ് മർദ്ധിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മസ്കത്തിൽ നിന്നു വ്യാഴാഴ്ച തിരുവനന്തപുരത്തേക്കു വന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് സംഭവം.
മദ്യപിച്ച് പ്രശ്നമുണ്ടാക്കിയയാളെ പിന്നീട് സി.ഐ.എസ്.എഫ്. പിടികൂടി പോലീസിലേൽപ്പിച്ചു. നാവായിക്കുളം സ്വദേശി രമേഷ് കുറുപ്പിനെയാണ് വലിയതുറ പോലീസിന് കൈമാറിയത്.

വ്യാഴാഴ്ച വൈകീട്ട് ആറ് മണിയോടെയായിരുന്നു അക്രമം. അടൂർ സ്വദേശിനിയായ യാത്രക്കാരിയോട് രമേഷ് മോശം പരാമർശം നടത്തുകയും ഉപദ്രവിക്കുകയും ചെയ്തു. തൊട്ടടുത്തുണ്ടായ ഭർത്താവ് ഇയാളെ പിടിച്ച് മാറ്റിയെങ്കിലും വീണ്ടും ഉപദ്രവിക്കാൻ ശ്രമിച്ചതോടെ രണ്ടുപേരും തമ്മിൽ ഉന്തും തള്ളുമായി. തുടർന്ന് അടിപിടിയായി. ഇതിനിടയിൽ യാത്രക്കാരിയുടെ ഭർത്താവ് രമേഷിന്റെ മൂക്കിനിടിച്ച് പരിക്കേൽപ്പിച്ചു. ഇതോടെ രമേഷിനെ യാത്രക്കാരും ജീവനക്കാരും ചേർന്ന് പിടിച്ചിരുത്തി.

വിമാനമിറങ്ങിയശേഷം ക്യാപ്റ്റൻ
അറിയിച്ചതനുസരിച്ച് സി.ഐ.എസ്.എഫ്. അംഗങ്ങൾ വിമാനത്തിൽ നിന്ന് ഇയാളെ
പിടികൂടുകയായിരുന്നു. വിമാനത്താവള ഡോക്ടറെത്തി പരിശോധിച്ചശേഷം വലിയതുറ പോലീസിന് കൈമാറി.

പരാതിയില്ലെന്ന് യാത്രക്കാരി അറിയിച്ചെങ്കിലും
വിമാനത്താവളത്തിലെ ടെർമിനൽ മാനേജരുടെ പരാതിയനുസരിച്ച് കേസെടുക്കുമെന്ന് വലിയതുറ പോലീസ് അറിയിച്ചു.