സംസ്ഥാനത്ത് പെട്രോള്‍ വില സെഞ്ചുറിയിലേക്ക്; തിരുവനന്തപുരത്ത് പെട്രോള്‍ വില 97 കടന്നു; 36 ദിവസത്തിനിടെ വില കൂട്ടുന്നത് ഇരുപതാം തവണ; കോവിഡിനിടയില്‍ ഇടിത്തീ പോലെ ഇന്ധനവിലയും

സംസ്ഥാനത്ത് പെട്രോള്‍ വില സെഞ്ചുറിയിലേക്ക്; തിരുവനന്തപുരത്ത് പെട്രോള്‍ വില 97 കടന്നു; 36 ദിവസത്തിനിടെ വില കൂട്ടുന്നത് ഇരുപതാം തവണ; കോവിഡിനിടയില്‍ ഇടിത്തീ പോലെ ഇന്ധനവിലയും

Spread the love

സ്വന്തം ലേഖകന്‍

തിരുവനന്തപുരം: മുപ്പത്തിയാറ് ദിവസത്തിനിടെ സംസ്ഥാനത്ത് ഇന്ധനവില കൂട്ടുന്നത് ഇരുപതാം തവണ.സംസ്ഥാനത്ത് പെട്രോള്‍ വില നൂറിനോടടുക്കുകയാണ്.കൊച്ചിയില്‍ പെട്രോള്‍ വില ഇന്ന് 95 രൂപ 13 പൈസയായി. ഡീസല്‍ വില 91 രൂപ 58 പൈസയായും വര്‍ദ്ധിച്ചു. കോഴിക്കോട് പെട്രോളിന് 95 രൂപ 38 പൈസയും ഡീസലിന് 90 രൂപ 73 പൈസയുമായി. തിരുവനന്തപുരത്ത് പെട്രോളിന് 97 രൂപ എട്ട് പൈസയും ഡീസലിന് 92 രൂപ 31 പൈസയുമായി വില ഉയര്‍ന്നു.

പെട്രോള്‍ ഡിസല്‍ വില വര്‍ധനവില്‍ പ്രതിഷേധം വ്യാപകമാവുകയാണ്. വിഷയത്തില്‍ കേന്ദ്രസര്‍ക്കാറിനെതിരെ വിമര്‍ശനവുമായി നീതി ആയോഗ് രംഗത്തെത്തിയിരുന്നു പെട്രോള്‍, ഡീസല്‍ വിലക്കയറ്റം നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടിയെടുക്കണമെന്ന് നിതി ആയോഗ് ഉപാധ്യക്ഷന്‍ രാജീവ് കുമാര്‍ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്. വില നിര്‍ണയാധികാരം എണ്ണക്കമ്ബനികള്‍ക്കാണെങ്കിലും സന്തുലിതമായ തീരുമാനം സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുമെന്നാണു പ്രതീക്ഷയെന്നു രാജീവ് കുമാര്‍ പറഞ്ഞു.പണപ്പെരുപ്പം സര്‍ക്കാരിനു മുന്നിലെ വലിയ വെല്ലുവിളിയാണെങ്കിലും റിസര്‍വ് ബാങ്ക് ഇടപെടല്‍ പരിഹാരമാകും.

കഴിഞ്ഞ വര്‍ഷം ജൂണില്‍ രാജ്യത്ത് ഇന്ധനവില 72 രൂപയായിരുന്നു.കോവിഡും ലോക്ഡൗണും മൂലം ജനങ്ങള്‍ കനത്ത പ്രതിസന്ധിയിലായ സമയത്താണ് ഇരുട്ടടിയായി ഇന്ധനവില കുതിച്ചുയരുന്നത്.

Tags :