എസ്.എസ്.എൽ.സി പരീക്ഷ ഫലം, കോട്ടയം പിന്നോട്ട്, ജില്ലയിൽ 98.68 ശതമാനം വിജയം

എസ്.എസ്.എൽ.സി പരീക്ഷ ഫലം, കോട്ടയം പിന്നോട്ട്, ജില്ലയിൽ 98.68 ശതമാനം വിജയം

കോട്ടയം: എസ്.എസ്.എൽ.സി പരീക്ഷയിൽ കോട്ടയത്തിനു നിരാശ ഫലം .
ജില്ലയിൽ 98.68 ശതമാനം ആണ് വിജയം. കഴിഞ്ഞവർഷം 98.91 ശതമാനം വിജയം നേടിയ സ്ഥാനത്താണ് ഇത്തവണ പിന്നിലേക്കായിരിക്കുന്നത്.
ജില്ലയിലെ 256 സ്കൂളുകളിലായി 10313 ആൺകുട്ടികളും 10098 പെൺകുട്ടികളും ഉൾപെടെ 20411 വിദ്യാർഥികളാണ് പരീക്ഷയെഴുതിയത്. ഇതിൽ 20141പേർ ഉപരിപഠനത്തിന് അർഹതനേടി. ഏറ്റവും കൂടുതൽ വിജയശതമാനം നേടി കടുത്തുരുത്തി (99.12) വിദ്യാഭ്യാസജില്ല ഒന്നാമതെത്തി. പാലാ വിദ്യാഭ്യാസജില്ലയിലാണ് ഏറ്റവും കുറവ് (96.06). കോട്ടയം-98.52, കാഞ്ഞിരപ്പള്ളി-98.01 എന്നിങ്ങനെയാണ് മറ്റുവിദ്യാഭ്യാസജില്ലയിലെ വിജയശതമാനം.
ജില്ലയിൽ എല്ലാവിഷയത്തിനും എപ്ലസ് നേടിയ 1575 വിദ്യാർഥികളാണ്. ഇതിൽ 1128 പെൺകുട്ടികളും 447 ആൺകുട്ടികളും ഉൾപെടും. സർക്കാർ വിദ്യാലയത്തിൽ 65പേരും എയ്ഡഡ്സ്കൂളിൽ 1326പേരും അൺഎയ്ഡഡ് സ്കൂളിൽ 184പേരുമാണ് എപ്ലസ് വിജയം നേടിയത്. എസ്.ടി/എസ്.സി വിഭാഗത്തിൽ 55പേർ എല്ലാവിഷയത്തിനും എപ്ലസ് കരസ്ഥമാക്കി. ഇതിൽ 47 പെൺകുട്ടികളും എട്ടുആൺകുട്ടികളും ഉൾപെടും.
കടുത്തുരുത്തിയിൽ 42 കേന്ദ്രങ്ങളിലായി 3421പേർ പരീക്ഷയെഴുതിയതിൽ 3391പേർ ഉപരിപഠനത്തിന് അർഹതനേടി. ഇതിൽ 1647 ആൺകുട്ടികളും 1774 പെൺകുട്ടികളും ഉൾപെടും. 94 കേന്ദ്രങ്ങളിലായി 8065 പേർ പരീക്ഷയെഴുതിയ കോട്ടയത്ത് 7946പേർ വിജയിച്ചു. ഇതിൽ 4112 ആൺകുട്ടികളും 3953 പെൺകുട്ടികളും ഉൾപെടും. 21കേന്ദ്രങ്ങളിലായി കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസജില്ലയിൽനിന്നും 5383 പേരാണ് പരീക്ഷയെഴുതിയത്. ഇവരിൽ 2272 ആൺകുട്ടികളും 2611 പെൺകുട്ടികളും ഉൾപെടെ 5276 പേർ ഉപരിപഠനത്തിന് യോഗ്യതനേടി. പാലായിൽ 49 കേന്ദ്രങ്ങളിലായി 3542 പേർ പരീക്ഷയെഴുതിയതിൽ 3528പേർ ഉപരിപഠനത്തിന് യോഗ്യത നേടി. ഇവരിൽ 1782 പേർ ആൺകുട്ടികളും 1760 പെൺകുട്ടികളും ഉൾപെടും.