‘പറഞ്ഞതിലും ഒരു ദിവസം മുന്നേ’..! എസ്എസ്എൽസി പരീക്ഷാ ഫലം നാളെ…! പ്രഖ്യാപനം ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക്..!

‘പറഞ്ഞതിലും ഒരു ദിവസം മുന്നേ’..! എസ്എസ്എൽസി പരീക്ഷാ ഫലം നാളെ…! പ്രഖ്യാപനം ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക്..!

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷാഫലം മെയ് 19-ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി. മെയ് 20 ആയിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്. 4,19,554 വിദ്യാര്‍ഥികളാണ് ഇത്തവണ എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയത്.

നേരത്തെ മേയ് 20ന് ഫലം പ്രഖ്യാപിക്കുമെന്നായിരുന്നു മന്ത്രി അറിയിച്ചിരുന്നത്. എന്നാൽ, പറഞ്ഞതിനും ഒരു ദിവസം മുമ്പ് ഫലപ്രഖ്യാപനം നടത്തുകയാണെന്ന് മന്ത്രി പറഞ്ഞു. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലം 25-ന് പ്രഖ്യാപിക്കും.ജൂൺ ഒന്നിനാണ് സംസ്ഥാനത്ത് സ്‌കൂളുകൾ തുറക്കുക. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കുട്ടികളുടെ എന്നതിൽ വർധനയുണ്ടായിട്ടുണ്ട്.

എല്ലാ സ്കൂളുകളിലും പ്രവേശനോത്സവം നടക്കും. പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മലയൻകീഴ് ബോയ്സ് സ്കുളിൽ മുഖ്യമന്ത്രി നിർവഹിക്കും.

Tags :