എസ്എസ്എൽസി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ ഇത്തിത്താനം ഹൈസ്കൂളിലെ വിദ്യാർത്ഥി യദുകൃഷ്ണന് അനുമോദനങ്ങൾ

സ്വന്തം ലേഖകൻ കോട്ടയം : എസ് എസ് എൽ സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ ഇത്തിത്താനം ഹൈസ്കൂളിലെ വിദ്യാർത്ഥി യദുകൃഷ്ണന് അനുമോദനങ്ങൾ. കുറിച്ചി ഞാറക്കളം വീട്ടിൽ ഷിജു എൻ.കെയുടെ മകനാണ് യദുകൃഷ്ണൻ

എസ്എസ്എൽസി സേ പരീക്ഷ ജൂൺ എഴ് മുതൽ പതിനാല് വരെ..! പരമാവധി മൂന്ന് വിഷയങ്ങൾ വരെ പരീക്ഷയെഴുതാം; സർട്ടിഫിക്കറ്റ് ജൂൺ ആദ്യവാരം മുതൽ ഡിജി ലോക്കറിൽ..! പ്ലസ് വൺ ക്ലാസുകൾ ജൂലൈ 5 മുതൽ

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഉത്തരക്കടലാസുകളുടെ പുനർമൂല്യനിർണയം, സൂക്ഷ്മപരിശോധന, ഫോട്ടോ കോപ്പിയ്ക്കുള്ള അപേക്ഷകൾ മെയ് 20 മുതൽ 24 വരെ ഓൺലൈനായി നൽകാമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. ഉപരിപഠനത്തിന് അർഹത നേടാത്ത കുട്ടികൾക്കുള്ള സേ പരീക്ഷ ജൂൺ എഴ് മുതൽ പതിനാല് വരെ നടത്തും ജൂൺ അവസാനം ഫലം പ്രസിദ്ധികരിക്കും. പരമാവധി മൂന്ന് വിഷയങ്ങൾ വരെ പരീക്ഷയെഴുതാമെന്നും മന്ത്രി പറഞ്ഞു. പരീക്ഷയിൽ വിജയിച്ചവരുടെ സർട്ടിഫിക്കറ്റ് ജൂൺ ആദ്യവാരം മുതൽ ഡിജി ലോക്കറിൽ ലഭ്യമാകും. പ്ലസ് വൺ ക്ലാസുകൾ ജൂലായ് 5 മുതൽ ആരംഭിക്കും. എസ്എസ്എൽസി പരീക്ഷയിൽ […]

‘പറഞ്ഞതിലും ഒരു ദിവസം മുന്നേ’..! എസ്എസ്എൽസി പരീക്ഷാ ഫലം നാളെ…! പ്രഖ്യാപനം ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക്..!

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷാഫലം മെയ് 19-ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി. മെയ് 20 ആയിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്. 4,19,554 വിദ്യാര്‍ഥികളാണ് ഇത്തവണ എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയത്. നേരത്തെ മേയ് 20ന് ഫലം പ്രഖ്യാപിക്കുമെന്നായിരുന്നു മന്ത്രി അറിയിച്ചിരുന്നത്. എന്നാൽ, പറഞ്ഞതിനും ഒരു ദിവസം മുമ്പ് ഫലപ്രഖ്യാപനം നടത്തുകയാണെന്ന് മന്ത്രി പറഞ്ഞു. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലം 25-ന് പ്രഖ്യാപിക്കും.ജൂൺ ഒന്നിനാണ് സംസ്ഥാനത്ത് സ്‌കൂളുകൾ തുറക്കുക. […]

ആഗ്രഹങ്ങൾക്ക് വൈകല്യങ്ങൾ പരിധിയല്ല; സ്കൂൾ അധികൃതരും പഞ്ചായത്തും ഇടപെട്ട് സജൻ എസ്എസ്എൽസി പരീക്ഷ എഴുതി

സ്വന്തം ലേഖകൻ തിരുവനന്തപുരം: വൈകല്യങ്ങൾ മറന്ന് സജിത്ത് സ്കൂൾ അധികൃതരുടെയും പഞ്ചായത്ത് അധികൃതരുടെയും സഹായത്തോടെ എസ്എസ്എൽസി പരീക്ഷ എഴുതി. 90 ശതമാനത്തോളം ശാരീരിക വൈകല്യമുള്ള സജൻ ഞെക്കാട് ഗവ.വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ്. ആംബുലൻസിൽ എത്തി ആണ് സജൻ പരീക്ഷ പൂർത്തിയാക്കിയത്. സജനെ സുരക്ഷിതമായി വീട്ടിൽ നിന്ന് എടുത്ത് ആംബുലൻസിൽ കയറ്റി സ്കൂളിൽ എത്തിച്ച് പരീക്ഷയെഴുതി തിരികെ വീട്ടിൽ എത്തിക്കുകയായിരുന്നു. ഇതിനായി ഒറ്റൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ആംബുലൻസ് സേവനം അധികൃതർ ഒരുക്കിയിരുന്നു. സജന് സ്വന്തമായി പരീക്ഷ എഴുതാൻ കഴിയാത്തതിനാൽ […]

കൊച്ചിയില്‍ പരീക്ഷകള്‍ സുഖമായി നടക്കുന്നുണ്ട്; വിദ്യാര്‍ത്ഥികള്‍ക്ക് ആശങ്കയുടെ കാര്യമില്ല; വിദ്യാഭ്യാസ മന്ത്രി

സ്വന്തം ലേഖകൻ തിരുവനന്തപുരം: ബ്രഹ്മപുരത്തെ തീപിടിത്തത്തിന്റെ പശ്ചാത്തലത്തില്‍ വിദ്യാര്‍ത്ഥികള്‍ ആശങ്കപെടേണ്ടതില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ബുദ്ധിമുട്ട് ഇല്ലാതിരിക്കാന്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്. എസ്‌എസ്‌എല്‍സി, +2 പരീക്ഷകള്‍ മാറ്റിവക്കില്ലെന്നും വിദ്യാഭ്യാസമന്ത്രി വ്യക്തമാക്കി. കഴിഞ്ഞ ദിവസം നടന്ന പരീക്ഷകളെ കുറിച്ച്‌ കുട്ടികള്‍ക്ക് പരാതി ഇല്ല.ചുറ്റുമുള്ള വിദ്യാലയങ്ങള്‍ക്ക് അവധി നല്‍കിയ സാഹചര്യത്തില്‍ ഒന്നുമുതല്‍ ഒന്‍പത് വരെയുള്ള ക്ലാസുകളിലെ പരീക്ഷയുടെ കാര്യത്തില്‍ ഉചിതമായ തീരുമാനം എടുക്കും. ജില്ലാ കളക്ടര്‍, കോര്‍പറേഷന്‍ എന്നിവരുമായി ആലോചിച്ചു മറ്റു കാര്യങ്ങൾ തീരുമാനിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷാ നടത്തിപ്പ് അനിശ്ചിത്വത്തിൽ; ഫോക്കസ് പോയിന്റ് മാത്രം പഠിച്ചാൽ മതിയോ?; ആശങ്ക ഒഴിയാതെ വിദ്യാർഥികളും രക്ഷിതാക്കളും

സ്വന്തം ലേഖകൻ തിരുവനന്തപുരം: l എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷാ നടത്തിപ്പ് അനിശ്ചിതത്വത്തിൽ. പരീക്ഷകള്‍ തെരഞ്ഞെടുപ്പിന് ശേഷം ക്രമീകരിക്കണം എന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ അപേക്ഷയില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനം എത്താത്തതാണ് ആശങ്കയ്ക്ക് വഴിവച്ചത്. വിശദമായ ടൈം ടേബിൾ ഇന്നലെയെത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഉണ്ടായില്ല. പാഠഭാഗന്നാൾ സംബന്ധിച്ചും കുട്ടികൾക്കിടയിൽ ആവലാതിയുണ്ട്. കോവിഡ് കാലത്ത് ക്ലാസുകൾ ഓൺലൈൻ ആക്കിയതിനാൽ ശരിയായി തയ്യാറെടുക്കാൻ പോലും പലർക്കുമായില്ല. നിലവിൽ ഫോക്കസ് പോയിന്റിൽ നിന്ന് മാത്രമേ ചോദ്യങ്ങൾ ഉണ്ടാവൂ എന്നാണ് പ്രതീക്ഷിക്കുന്നത്. പതിനേഴിന് തുടങ്ങുന്ന തരത്തില്‍ മുന്നേ തുടങ്ങിയ ഒരുക്കങ്ങളുമായി വിദ്യാഭ്യാസ […]

വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്..! എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾക്ക് മാറ്റമില്ല ; സിലബസ്  വെട്ടിച്ചുരുക്കില്ലെന്ന് മന്ത്രി സി.എന്‍ രവീന്ദ്രനാഥ്‌ 

സ്വന്തം  ലേഖകൻ തിരുവനന്തപുരം:  സംസ്ഥാനം കോവിഡിന് നടുവിൽ ആണെങ്കിലും ഇക്കൊല്ലത്തെ എസ്.എസ്.എല്‍ സി,പ്ലസ്സ് ടു പരീക്ഷാതീയതികള്‍ക്ക് മാറ്റില്ലെന്ന് വിദ്യാഭ്യാസമന്ത്രി സി എന്‍ രവീന്ദ്രനാഥ്‌. ഒപ്പം സിലബസ് വെട്ടിച്ചുരുക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മാര്‍ച്ച്‌ പതിനേഴിനാണ് എസ്.എസ്.എല്‍.സി പരീക്ഷ തുടങ്ങുന്നത്. അതേസമയം എസ്.എസ്.എല്‍ ൽ.സി, പ്ലസ് ടു ക്ലാസുകളിലെ. സിലബസ് മുഴുവന്‍ പഠിപ്പിക്കുമെങ്കിലും പരീക്ഷയ്ക്ക് മുമുൻപ് ചില പാഠഭാഗങ്ങള്‍ ഒഴിവാക്കിയേക്കുമെന്ന റിപ്പോര്‍ട്ടുകൾ ഉണ്ടായിരുന്നു. ഇക്കാര്യം പരിഗണിക്കുമെന്ന് അധികൃതരും വ്യക്തമാക്കിയിരുന്നു. ​ ജൂ​ണ്‍​ ഒന്നു​ ​മു​ത​ല്‍​ ​കൈ​റ്റ് ​വി​ക്ടേ​ഴ്‌​സി​ലൂ​ടെ​ ​ആ​രം​ഭി​ച്ച​ ​’​ഫ​സ്റ്റ്‌​ബെ​ല്‍​’​ ​ഡി​ജി​റ്റ​ല്‍​ ​ക്ലാ​സു​ക​ളി​ല്‍​ ​പ​ത്താം​ ​ക്ലാ​സി​നു​ള്ള​ ​പാ​ഠ​ഭാ​ഗ​ങ്ങ​ള്‍​ […]

എസ്എസ്എല്‍സി പ്ലസ്ടു പരീക്ഷകള്‍ മാര്‍ച്ച് 17ന് ആരംഭിക്കും; ഫീസ് അടയ്ക്കാനുള്ള അവസാന തീയതി ജനുവരി ഏഴ്

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: എസ്എസ്എല്‍സി പ്ലസ്ടു പരീക്ഷകള്‍ മാര്‍ച്ച് 17 മുതല്‍ 30 വരെ നടത്തും. ഹയര്‍ സെക്കന്‍ഡറി / വിഎച്ച്എസ്ഇ രണ്ടാം വര്‍ഷം, എസ്എസ്എല്‍സി (ഹിയറിങ് ഇംപയേഡ് ഉള്‍പ്പെടെ), ടിഎച്ച്എസ്എല്‍സി (ഹിയറിങ് ഇംപയേഡ് ഉള്‍പ്പെടെ) പരീക്ഷകളുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. എസ്എസ്എല്‍സി ഫീസ് അടയ്ക്കാനുള്ള അവസാന തീയതി ജനുവരി 7; പിഴ സഹിതം 12 വരെ. പ്ലസ്ടു ഫീസ് അടയ്ക്കാനുള്ള അവസാന തീയതി ജനുവരി 4; തുടര്‍ന്ന് 20 രൂപ പിഴയോടെ 8 വരെ. ഹയര്‍ സെക്കന്‍ഡറി / വിഎച്ച്എസ്ഇ പരീക്ഷ രാവിലെ 9.40നും […]

മൂല്യനിർണയം പൂർത്തിയായി ; എസ്.എസ്.എൽ.സി ഫലം ജൂൺ 30ന് : ഹയർ സെക്കണ്ടറി പരീക്ഷാഫലം ജൂലൈ പത്തിന്

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്തെ എസ്.എസ്.എൽ.സി -പ്ലസ് ടൂ പരീക്ഷാഫലം ജൂൺ 30നും പ്ലസ് ടു ഫലം ജൂലൈ പത്തിനും പ്രസിദ്ധീകരിക്കും. ഉത്തരക്കടലാസ് മൂല്യനിർണയം കഴിഞ്ഞദിവസം പൂർത്തിയായിയായിരുന്നു. ബുധനാഴ്ച പൂർത്തിയാക്കാൻ ലക്ഷ്യമിട്ട മൂല്യനിർണയ ക്യാമ്പാണ് രണ്ടു ദിവസങ്ങൾക്ക് മുൻപ് പൂർത്തിയാക്കിയത്. കഴിഞ്ഞ വെള്ളിയാഴ്ചയോടെ 55ൽ ഒന്നൊഴികെയുള്ള ക്യാമ്പുകൾ മൂല്യനിർണയം പൂർത്തിയാക്കി അവസാനിപ്പിച്ചിരുന്നു. ഇതിൽ അവശേഷിച്ചിരുന്ന മലപ്പുറം താനൂരിലെ മൂല്യനിർണ്ണയ ക്യാമ്പാണ് തിങ്കളാഴ്ച പൂർത്തിയായത്. കൊറോണ കാരണം വൈകി നടന്ന ഫിസിക്സ്, കെമിസ്ട്രി, മാത്സ് പരീക്ഷകളുടെ മൂല്യനിർണയമാണ് കഴിഞ്ഞ ദിവസങ്ങളിൽ പൂർത്തിയാക്കിയത്‌

അതീവ സുരക്ഷയിൽ കോട്ടയം ജില്ലയിൽ എസ്.എസ്.എൽ.സി – പ്ലസ് ടൂ പരീക്ഷകൾ ആരംഭിച്ചു ; കൊറോണ പ്രതിരോധ മുൻകരുതലുകൾ പാലിച്ച് ജില്ലയിൽ പരീക്ഷ നടക്കുന്നത് 288 കേന്ദ്രങ്ങളിൽ

സ്വന്തം ലേഖകൻ കോട്ടയം : കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് മാറ്റിവച്ച എസ്.എസ്.എൽ.സി – പ്ലസ് ടൂ പരീക്ഷകൾ പുനരാരംഭിച്ചു. കൊറോണ വൈറസ് പ്രതിരോധ മുൻകരുതലുകൾ പാലിച്ചാണ് കോട്ടയം ജില്ലയിലെ 288 കേന്ദ്രങ്ങളിലാണ് പരീക്ഷ ആരംഭിച്ചത്. ആദ്യ ദിനമായ ഇന്ന് എസ്.എസ്.എൽ.സി, വി.എച്ച്.എസ്.സി വിദ്യാർഥികൾക്കാണ് പരീക്ഷകൾ നടക്കുന്നത്. കോട്ടയം ജില്ലയിൽ എസ്.എൽ.സി.സിക്ക് 257 കേന്ദ്രങ്ങളിൽ 19902 വിദ്യാർഥികളും വി.എച്ച്.എസ്.സിക്ക് 31 കേന്ദ്രങ്ങളിൽ 3531 വിദ്യാർഥികളുമാണുള്ളത്. കോട്ടയം ജില്ലയിൽ പരീക്ഷയ്ക്കുള്ള എല്ലാവിധ തയ്യാറെടുപ്പുകളും പൂർത്തിയായതായി വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ചുമതല വഹിക്കുന്ന ടി.കെ. രാജും […]