തണ്ണീർ മത്തൻ ദിനങ്ങളിലെ അശ്വതി ടീച്ചർ വിവാഹിതയായി
സ്വന്തം ലേഖകൻ കോട്ടയം : തണ്ണീർ മത്തൻ ദിനങ്ങളിലൂടെ ശ്രദ്ധേയയായ നടി ശ്രീരഞ്ജിനി വിവാഹിതയായി. പെരുമ്പാവൂർ സ്വദേശി രഞ്ജിത്ത് പി.രവീന്ദ്രനാണ് വരൻ. താരത്തിന്റെ വിവാഹ ചിത്രങ്ങളും വീഡിയോസും ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. വിവാഹത്തിൽ പങ്കെടുക്കാൻ സുഹൃത്ത് അപർണ ബാലമുരളിയും തണ്ണീർമത്തൻ ദിനങ്ങൾ ടീമും എത്തിയിരുന്നു. ക്ഷേത്രത്തിലെ താലിക്കെട്ടിന് ശേഷം ഓഡിറ്റോറിയത്തിലും വിവാഹ ചടങ്ങുകൾ നടന്നു. അങ്കമാലി സ്വദേശിനിയായ ശ്രീരഞ്ജിനി തണ്ണീർമത്തൻ ദിനങ്ങൾ സംവിധാനം ചെയ്ത ഗിരീഷ് എ ഡിയുടെ ‘മൂക്കുത്തി’ എന്ന ഹ്രസ്വ ചിത്രത്തിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. മൂക്കുത്തിയിലെ നടിയുടെ പ്രകടനം ഏറെ […]