ശ്രീ കുമാരമംഗലം ക്ഷേത്രം തിരുവുത്സവം ഇന്നു വൈകുന്നേരം 6.45 ന് ഘോഷയാത്ര :

ശ്രീ കുമാരമംഗലം ക്ഷേത്രം തിരുവുത്സവം ഇന്നു വൈകുന്നേരം 6.45 ന് ഘോഷയാത്ര :

Spread the love

 

സ്വന്തം ലേഖകൻ
കുമരകം: ശ്രീകുമാരമംഗലം ക്ഷേത്രം തിരുവുത്സവം ഇന്നു നാലാം ഉത്സവം.
വൈകുന്നേരം4.30ന് : നടതുറക്കൽ 5 മുതൽ: കാഴ്ചശ്രീബലി 7.45ന് : ദീപാരാധന, സമൂഹ പ്രാർത്ഥന, മുളപൂജ. തുടർന്ന് 8.00ന് തങ്കരഥത്തിൽ എഴുന്നള്ളിപ്പ്. 8.30ന് : അത്താഴപൂജ, ശ്രീഭൂതബലി 9ന് : വിളക്കിനെഴുന്നള്ളിപ്പ് തുടർന്ന് പാനക പൂജ വൈകുന്നേരം 6.45 ന് ഘോഷയാത്ര .

കവണാറ്റിൻകരയിൽ നിന്നും 5.30ന് വാദ്യ മേളങ്ങളുടെയും, ഗരുഡൻ, അർജ്ജുന നൃത്തം, ഡി.ജെ പ്രോഗ്രാം എന്നിവയുടെ അകമ്പടിയോടെ വമ്പിച്ച ഘോഷയാത്ര പുറപ്പെട്ട് 6.30ന് ഗുരുക്ഷേത്രത്തിൽ എത്തിച്ചേരുന്നു.ചൂളഭാഗത്തുനിന്ന് പുറപ്പെടുന്ന ഘോഷയാത്ര വാദ്യമേളങ്ങളുടെയും ഒൻപതിൽപരം ദേവനൃത്തങ്ങളുടെയും അകമ്പടിയോടെ 6.30ന്

ഗുരുക്ഷേത്രത്തിൽ എത്തിച്ചേരും. തുടർന്ന് 6.45ന് ഗുരുഷേത്രത്തിൽ നിന്നും തെയ്യം, ശലഭനൃത്തവും വാദ്യമേളങ്ങളുമായി ഭഗവാൻ്റെ തിടമ്പേറ്റിയ ഗജവീരൻ്റെ അകമ്പടിയോടെ പുറപ്പെട്ട് ദീപാരാധനയ്ക്ക് മുൻപായി ശ്രീകുമാരമംഗലം ക്ഷേത്രത്തിലെത്തിചേരുന്നതാണ്.തിരുവരങ്ങിൽ ഇന്നുവൈകുന്നേരം
6.00ന് : ഗ്രൂപ്പ് ഡാൻസ് & കൈകൊട്ടിക്കളി, ഭരതനാട്യം.
തുടർന്ന് പ്രഭാഷണം( വിഷയം മെല്പത്തൂരിൻ്റെ നാരായണീയം)

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

8.00മുതൽ : ഫ്ലവേഴ്‌സ് ടോപ് സിംഗർ & ഏഷ്യാനെറ്റ് സ്റ്റാർ സിംഗർ ഫെയിം കുമാരി സൻജുക്ത ജയകുമാർ നയിക്കുന്ന പാലാ സൂപ്പർ ബീറ്റ് ഗാനമേള