ക്വിഡിനോട് ഏറ്റുമുട്ടാൻ  മാരുതിയുടെ എസ് പ്രെസ്സോ എത്തി

ക്വിഡിനോട് ഏറ്റുമുട്ടാൻ മാരുതിയുടെ എസ് പ്രെസ്സോ എത്തി

Spread the love

സ്വന്തം ലേഖിക

ക്വിഡ് ഉൾപ്പടെയുള്ള ചെറുകാറുകൾക്ക് കടുത്ത വെല്ലുവിളി തീർക്കാൻ മാരുതി സുസൂക്കിയുടെ കുഞ്ഞൻ എസ് പ്രെസ്സോ എത്തി. 3.69 ലക്ഷം മുതൽ 4.91 ലക്ഷം വരെയാണ് വാഹനത്തിന് ഇന്ത്യൻ വിപണിയിലെ വില. പൂർണമായും ഇന്ത്യയിൽ തന്നെ നിർമിക്കുന്ന കാർ സൗത്ത് അമേരിക്കൻ, ആഫ്രിക്കൻ രാജ്യങ്ങളിലും മരുതി സുസൂക്കി വിൽപ്പനക്കെത്തിക്കും. മാരുതി സുസൂക്കിയുടെ അരീന ഡീലർഷിപ്പ് വഴിയാണ് വാഹനം വിൽപ്പനക്കെത്തുന്നത്.

വാഹനത്തിന്റെ സ്റ്റാൻഡേർഡ് വേരിയന്റിനാണ് 3.69 ലക്ഷം രൂപ. എൽഎക്‌സ്ഐ വകഭേതത്തിന് 4.05 ലക്ഷം രൂപയാണ് വില. വിഎക്‌സ്ഐ പതിപ്പിന് 4.24 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം വില. വിഎക്‌സ്ഐപ്ലസ് പതിപ്പിന് 4.48 ലക്ഷം രൂപ വില നൽകണം വിഎക്‌സ്ഐ എജിഎസ് പതിപ്പിന് 4.67 ലക്ഷം രൂപയും, വിഎക്‌സ്ഐ പ്ലസ് എജിഎസ് പതിപ്പിന് 4.91 ലക്ഷം രൂപയുമാണ് എക്‌സ് ഷോറൂം വില.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കരുത്ത് തോന്നു ഡിസൈൻ ശൈലിയിലാണ് വാഹനത്തെ ഒരുക്കിയിരിക്കുന്നത്. ബോഡി ലൈനുകളും മുൻ ബംബറും പിന്നിലെ ബംബറുമെല്ലാം ഈ ഡിസൈൻ ശൈലിയിലെ പ്രധാന ഘടകങ്ങളാണ്. ഇന്റീരിയറിൽ ഡ്യുവൽ കളർ ടോണാണ് ഉപയോഗിച്ചിരിക്കുന്നത്. സിപിളും ഭംഗിയുള്ളതുമാണ് ഡാഷ് ബോർഡ് ഡിസൈൻ. ഡാഷ്‌ബോർഡിന്റെ മധ്യത്തിലാണ് ഇൻഫോടെയിൻമെന്റ് സിസ്റ്റവും മീറ്റർ കൺസോളും സ്ഥാനം പിടിച്ചിരിക്കുന്നത്.

ചെറിയ വിലയിൽ മികച്ച സുരക്ഷ സംവിധാനങ്ങളുമായാണ് എസ് പ്രെസ്സോ എത്തുന്നത്. എബിഎസ് ഇബിഡി, ഡ്യുവൽ എയർബാഗ് തുടങ്ങി നിരവധി സുരക്ഷ സംവിധാനങ്ങൾ വാഹനത്തിൽ ഒരുക്കിയിട്ടുണ്ട്. മരുതി സുസൂക്കിയുടെ ഹാർടെക്ട് അഞ്ചാം തലമുറ പ്ലാറ്റ്ഫോമിലാണ് വാഹനം ഒരുക്കിയിരിക്കുന്നത്.

Tags :