ഇന്ത്യയുടെ ചിറകരിഞ്ഞ് കങ്കാരുപ്പട! മൂന്നാം ടെസ്റ്റിൽ ഓസീസിന് വമ്പൻ ജയം

ഇന്ത്യയുടെ ചിറകരിഞ്ഞ് കങ്കാരുപ്പട! മൂന്നാം ടെസ്റ്റിൽ ഓസീസിന് വമ്പൻ ജയം

Spread the love

സ്വന്തം ലേഖകൻ

ഇൻഡോർ : ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫിയിലെ മൂന്നാം ടെസ്റ്റില്‍ ഓസ്ട്രേലിയയ്ക്ക് ഒമ്പതു വിക്കറ്റിന്റെ ഗംഭീര വിജയം. അദ്ഭുതങ്ങൾ പ്രതീക്ഷിച്ച ഇന്ത്യൻ ആരാധകർക്ക് നിരാശ മാത്രം.

ഇന്ത്യ ഉയർ‌ത്തിയ 76 റൺസ് ചെറിയ വിജയലക്ഷ്യം ഓസീസ് ബാറ്റർമാർ അനായാസം മറികടന്നു അതും വെറും 18.5 ഓവറിൽ ഒരു വിക്കറ്റ് മാത്രം നഷ്ടത്തിൽ സ്കോർ: ഇന്ത്യ: 109, 163. ഓസ്ട്രേലിയ: 197, 1ന് 78.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ട്രവിസ് ഹെഡിന്റെയും (49) മാര്‍നസ് ലബ്യുഷെയ്‌ന്റെയും (28) ബാറ്റിങ്ങാണ് ഓസീസിന് ജയമൊരുക്കിയത്. ഉസ്മാന്‍ ഖ്വാജയെ (0) തുടക്കത്തിലേ മടക്കിയിട്ടും കളിപിടിക്കാന്‍ ഇന്ത്യക്കായില്ല. ഇതോടെ നാല് മത്സര പരമ്പരയില്‍ 2-1 എന്ന നിലയിലേക്കെത്താന്‍ ഓസീസിനായി. ആദ്യത്തെ രണ്ട് മത്സരവും ഓസീസിനെ തോല്‍പ്പിക്കാന്‍ ഇന്ത്യക്കായിരുന്നു.

നേരത്തെ എട്ട് വിക്കറ്റ് വീഴ്ത്തിയ നേതൻ ലയണിനു മുന്നിൽ പതറിയ ഇന്ത്യ രണ്ടാം ഇന്നിങ്സിൽ 163 റൺസിന് പുറത്തായിരുന്നു. ഇതോടെ ഓസീസിനു മുന്നിൽ 76 റൺസ് വിജയലക്ഷ്യമുയർന്നു. മികച്ച സ്കോർ ലക്ഷ്യമിട്ട് രണ്ടാം ഇന്നിങ്സിനിറങ്ങിയ ഇന്ത്യക്ക് തുടക്കംമുതൽ പിഴച്ചു. പിച്ചിന്റെ സ്വഭാവത്തിനനുസരിച്ച് പന്തറിഞ്ഞ ഓഫ് സ്പിന്നർ ലയണിനു മുന്നിൽ ചേതേശ്വർ പുജാര ഒഴികെയുള്ള ഇന്ത്യൻ ബാറ്റർമാർക്ക് പിടിച്ചുനിൽക്കാനായില്ല. 142 പന്തുകൾ നേരിട്ട് 59 റൺസെടുത്ത പുജാരയുടെ ചെറുത്തുനിൽപ്പാണ് കളി മൂന്നാംദിവസത്തേക്ക് നീട്ടിയത്. 64 റൺസ് വിട്ടുകൊടുത്താണ് ലയൺ എട്ട് വിക്കറ്റ് വീഴ്ത്തിയത്.