എല്ലാ ഇന്ത്യക്കാരെയും പോലെ സൂര്യഗ്രഹണം കാണാൻ എനിക്കും ആഗ്രഹമുണ്ടായിരുന്നു, പക്ഷേ മേഘങ്ങൾ കാരണം കാണാൻ സാധിച്ചില്ല ; നരേന്ദ്ര മോദി

എല്ലാ ഇന്ത്യക്കാരെയും പോലെ സൂര്യഗ്രഹണം കാണാൻ എനിക്കും ആഗ്രഹമുണ്ടായിരുന്നു, പക്ഷേ മേഘങ്ങൾ കാരണം കാണാൻ സാധിച്ചില്ല ; നരേന്ദ്ര മോദി

 

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ഈ നൂറ്റാണ്ടിലെ രണ്ടാമത്തെ സൂര്യഗ്രണം കാണാൻ സാധിക്കാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി. പല ഇന്ത്യാക്കാരെയും പോലെ സൂര്യഗ്രഹണം കാണാൻ എനിക്കും ആഗ്രഹമുണ്ടായിരുന്നു. നിർഭാഗ്യവശാൽ മേഘങ്ങൾ കാരണം തനിക്ക് ഗ്രഹണം കാണാൻ സാധിച്ചില്ലെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. അതേസമയം കോഴിക്കോട്ടെയും മറ്റ് ഭാഗങ്ങളിലെയും ദൃശ്യങ്ങൾ തത്സമയമായി കണ്ടെന്നും അദ്ദേഹം കുറിച്ചു. അതോടൊപ്പം തന്നെ വിദഗ്ധരുമായി ഇടപഴകുന്നതിലൂടെ ഈ വിഷയത്തെക്കുറിച്ചുള്ള കൂടുതൽ അറിവ് ലഭിച്ചു’മോദി ട്വീറ്റ് ചെയ്തു.

ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രൻ ഭൂമിയെ ചുറ്റി സഞ്ചരിക്കുന്നതിനിടയിൽ സൂര്യനും ഭൂമിക്കും ഇടയിൽ വരുന്ന സന്ദർഭങ്ങളുണ്ട്. ഇത്തരത്തിൽ നേർരേഖപാതയിൽ വരുമ്‌ബോൾ സൂര്യനെ ചന്ദ്രൻ മറയ്ക്കും. അതായത് ചന്ദ്രന്റെ നിഴൽ ഭൂമിയിൽ പതിക്കും. ഇതാണ് സൂര്യഗ്രഹണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ വർഷത്തെ അവസാന ഗ്രഹണം രാവിലെ എട്ടിന് ആരംഭിച്ച ഗ്രഹണം 11.15 വരെ നീണ്ടു നിന്നു. സൗദി അറേബ്യ, ഖത്തർ, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, ഒമാൻ, ഇന്ത്യ, ശ്രീലങ്ക, മലേഷ്യ, ഇന്തോനേഷ്യ, സിംഗപ്പൂർ, വടക്കൻ മരിയാന ദ്വീപുകൾ, ഗുവാം എന്നിവിടങ്ങളിലും വ്യാഴാഴ്ച ഗ്രഹണം ദൃശ്യമായി.രാജ്യത്ത് പ്രത്യേകിച്ച് ദക്ഷിണേന്ത്യയാണ് ഈ ആകാശ വിസ്മയത്തിന് സാക്ഷ്യം വഹിച്ചത്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ വലയഗ്രഹണം ആദ്യം ദൃശ്യമായി തുടങ്ങിയത് കാസർകോട് ചെറുവത്തൂരിലെ കടാങ്കോട്ടാണ്.