വീണ്ടും കേരളത്തിൽ സോഷ്യൽ മീഡിയ ഹർത്താൽ: ഫെബ്രുവരി 23 ന് ഹർത്താലെന്ന് ജനംടിവിയുടെ പ്രഖ്യാപനം; പക്ഷേ, ഈ സത്യം ഹർത്താൽ പ്രഖ്യാപനക്കാർ മറന്നു

വീണ്ടും കേരളത്തിൽ സോഷ്യൽ മീഡിയ ഹർത്താൽ: ഫെബ്രുവരി 23 ന് ഹർത്താലെന്ന് ജനംടിവിയുടെ പ്രഖ്യാപനം; പക്ഷേ, ഈ സത്യം ഹർത്താൽ പ്രഖ്യാപനക്കാർ മറന്നു

സ്വന്തം ലേഖകൻ

കോട്ടയം: വീണ്ടും കേരളത്തിൽ സോഷ്യൽ മീഡിയ ഹർത്താൽ പ്രഖ്യാപനം. എന്നാൽ, സോഷ്യൽ മീഡിയ വഴി ഹർത്താൽ പ്രഖ്യാപിച്ച് പ്രചരിപ്പിച്ചവർക്ക് പക്ഷേ ഒരു അക്കിടി പറ്റി. ഹർത്താൽ പ്രഖ്യാപിച്ച 23 ഞായറാഴ്ചയാണെന്ന് പ്രഖ്യാപനക്കാർ മറന്നു പോയി.

ഫെബ്രുവരി 16 ഞായറാഴ്ച വൈകിട്ട് മുതലാണ് സോഷ്യൽ മീഡിയയിൽ ജനംടിവിയുടെ സ്‌ക്രീൻ ഷോട്ട് സഹിതം ഹർത്താൽ വാർത്ത പ്രചരിച്ചത്. സ്‌ക്രീൻ ഷോട്ട് സഹിതം വാർത്ത പ്രചരിക്കുകയും, ജനം ടിവിയുടെ സ്‌ക്രീൻ ഷോട്ട് വ്യാപകമാകുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്ഥാനത്ത് ഈ മാസം 23 ന് ഹർത്താലിന് ആഹ്വാനം. പട്ടികജാതി – പട്ടിക വർഗ സംവരണം അട്ടിമറിക്കുന്നുവെന്ന് ആരോപിച്ചും, നിയമനിർമ്മാണം നടത്തണമെന്നാവശ്യപ്പെട്ടുമാണ് ഹർത്താൽ നടത്തുന്നത്. വിവിധ പട്ടികജാതി പട്ടിക വർഗ സംഘടനകളുടെ സംയുക്ത സമിതി യോഗമാണ് ഹർത്താൽ നടത്താൻ തീരുമാനിച്ചിരിക്കുന്നത്. 23 ന് രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെയാണ് ഹർത്താൽ. – ഇതായിരുന്നു സോഷ്യൽ മീഡിയയിൽ പ്രചരിച്ച സ്‌ക്രീൻഷോട്ടിലുണ്ടായിരുന്നത്.

ജനം ടിവിയിൽ ഫെബ്രുവരി 16 ന് വൈകിട്ട് 6.57 ന് പ്രസിദ്ധീകരിച്ച വാർത്ത എന്ന നിലയിലാണ് പ്രചാരണം നടത്തിയിരുന്നത്. ഔദ്യോഗിക മാധ്യമത്തിൽ വന്ന വാർത്തയെന്ന നിലയിൽ വ്യാപകമായി വാർത്ത ഷെയർചെയ്യപ്പെടുകയും ചെയ്തു. എന്നാൽ, വാർത്ത ഷെയർ ചെയ്ത ആരും തന്നെ ഒരു കാര്യം ശ്രദ്ധിച്ചിരുന്നില്ല. ഫെബ്രുവരി 23 ഇക്കുറി ഞായറാഴ്ചയാണ് എന്നകാര്യം. പൊതുവെ രാഷ്ട്രീയപാർട്ടികളായാലും സംഘടനകളായാലും ഞായറാഴ്ചകളിൽ ഹർത്താൽ പ്രഖ്യാപിക്കാറില്ല.

എന്നാൽ, മുൻ വർഷങ്ങളിൽ ഏതോ ഫെബ്രുവരിയിൽ പ്രഖ്യാപിച്ച ഹർത്താൽ വാർത്തയുടെ സ്‌ക്രീൻ ഷോട്ട് എടുത്ത് തിരുത്തി വാർത്തയാക്കിയതാണ് ഇതെന്നാണ് പുറത്തു വരുന്ന സൂചനകൾ. വാർത്തയുടെ ഡേറ്റ് തിരുത്തിയതായാണ് ഒറ്റ നോട്ടത്തിൽ മനസിലാകുന്നത്. ഈ സാഹചര്യത്തിൽ ജനം ടിവി വ്യാജ പ്രാചരണത്തിനെതിരെ കേസ് നൽകുമോ എന്നതാണ് ഇനി അറിയേണ്ടത്.