play-sharp-fill
കോട്ടയം നഗരത്തിൽ തിങ്കളാഴ്ച ഗതാഗത നിയന്ത്രണം: വൈകിട്ട് മൂന്നു മുതൽ വാഹനങ്ങൾ വഴി തിരിച്ചു വിടും

കോട്ടയം നഗരത്തിൽ തിങ്കളാഴ്ച ഗതാഗത നിയന്ത്രണം: വൈകിട്ട് മൂന്നു മുതൽ വാഹനങ്ങൾ വഴി തിരിച്ചു വിടും

സ്വന്തം ലേഖകൻ

കോട്ടയം:  അഖില കേരള ചേരമർ ഹിന്ദു മഹാസഭയുടെ (എ.കെ.സി.എച്ച്.എം.എസ് )                  സംസ്ഥാന സമ്മേളനത്തിന്റെ പ്രകടനം നടക്കുന്നതിനാൽ തിങ്കളാഴ്ച കോട്ടയം നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി പൊലീസ്. തിങ്കളാഴ്ച വൈകിട്ട് മൂന്നു മുതലാണ് നഗരത്തിൽ ഗതാഗത ക്രമീകരണം ഏർപ്പെടുത്തിയിരിക്കുന്നത്.

ഗതാഗത ക്രമീകരണം ഇങ്ങനെ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കെ.കെ റോഡേ കിഴക്കു നിന്നും ചങ്ങനാശ്ശേരി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ കഞ്ഞിക്കുഴിയിൽ നിന്നും ഇടത്തേയ്ക്കു തിരിഞ്ഞു ദേവലോകം വഴി പോകേണ്ടതാണ്.

കെ.കെ റോഡേ കിഴക്കു നിന്നും ടൗണിലേക്ക് വരുന്ന വാഹനങ്ങൾ ഈസ്റ്റ് പോലീസ് സ്റ്റേഷൻ ജംഗ്ഷനിൽ നിന്നും വലത്തേക്ക് തിരിഞ്ഞു  പോലീസ് ക്ലബ്ബ് – ലോഗോസ് ജംഗ്ഷൻ – ശാസ്ത്രി റോഡ് വഴി നാഗമ്പടം ഭാഗത്തേക്ക് പോകേണ്ടതാണ്.

ടൗണിൽ നിന്നും കെ.കെ റോഡേ കിഴക്കോട്ടു പോകേണ്ട വാഹനങ്ങൾ ശാസ്ത്രി റോഡേ ലോഗോസ് ജംഗ്ഷൻ – റബർ  ബോർഡ് – കഞ്ഞിക്കുഴി വഴി പോകേണ്ടതാണ്.

എം.സി. റോഡേ ചിങ്ങവനം ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ സിമന്റു കവലയിലെത്തി ബൈപാസ് റോഡേ പാറേച്ചാൽ-തിരുവാതുക്കൽ -കുരിശുപള്ളി-അറുത്തൂട്ടി-ചാലുകുന്നു- ചുങ്കം വഴി പോകേണ്ടതാണ്.

നാഗമ്പടം ഭാഗത്തു നിന്നും കുമരകം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ ബേക്കർ ജംഗ്ഷൻ – ചാലുകുന്നു – അറുത്തൂട്ടി  വഴി പോകേണ്ടതാണ്.

എം.സി റോഡേ ഏറ്റുമാനൂർ ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ മംഗളം ഓഫീസ് ഭാഗത്തു നിന്നും ഇടത്തേക്ക് തിരിഞ്ഞു വട്ടമൂട് പാലം – ഇറഞ്ഞാൽ വഴി കഞ്ഞിക്കുഴിയിലെത്തി പോകണം.