സോഷ്യൽ മീഡിയ ഉപയോഗത്തിൽ പൊലീസുദ്യോഗസ്ഥർ ജാഗ്രത പാലിക്കണമെന്ന് ഡിജിപി; സർക്കുലർ നെയ്യാറ്റിൻകര മജിസ്ട്രേറ്റും പാറശാലയിലെ പൊലീസ് ഉദ്യോഗസ്ഥനും തമ്മിലുള്ള ഫോൺ സംഭാഷണ വിവാദത്തെ തുടർന്ന്

സോഷ്യൽ മീഡിയ ഉപയോഗത്തിൽ പൊലീസുദ്യോഗസ്ഥർ ജാഗ്രത പാലിക്കണമെന്ന് ഡിജിപി; സർക്കുലർ നെയ്യാറ്റിൻകര മജിസ്ട്രേറ്റും പാറശാലയിലെ പൊലീസ് ഉദ്യോഗസ്ഥനും തമ്മിലുള്ള ഫോൺ സംഭാഷണ വിവാദത്തെ തുടർന്ന്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സോഷ്യൽ മീഡിയ ഉപയോഗത്തിൽ പൊലീസുദ്യോഗസ്ഥർ ജാഗ്രത പാലിക്കണമെന്ന് ഡി ജി പി അനിൽ കാന്ത്‌. നെയ്യാറ്റിൻകര മജിസ്ട്രേറ്റും പാറശാലയിലെ ഒരു പൊലീസുകാരനും തമ്മിലുള്ള സംഭാഷണം നേരത്തെ പുറത്തുവന്നിരുന്നു. ജുഡീഷ്യറിയെ കുറിച്ച് ഇത് ദുർവ്യാഖ്യാനങ്ങൾക്ക് വഴി വയ്ക്കുമെന്ന് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു.

ഈ സാഹചര്യത്തിലാണ് ഡി ജി പിയുടെ സർക്കുലർ. ഫോൺ റെക്കോർഡ് ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്യരുതെന്നും നിർദേശം ലംഘിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകുമെന്നും ഡി ജി പി ഇറക്കിയ സർക്കുലറിൽ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നെയ്യാറ്റിൻകര മജിസ്‌ട്രേറ്റ് ടെയ്റാ റോസ് മേരിയുടെ മര്യാദകെട്ട പെരുമാറ്റത്തിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.