play-sharp-fill
ഈരാറ്റുപേട്ടയില്‍ നിന്ന് അഭിമന്യുവിന്റെ നാടായ വട്ടവടയിലേക്ക് അധികം ദൂരമില്ല; ഈരാറ്റുപേട്ടയില്‍ എസ്ഡിപിഐയും എല്‍ഡിഎഫും ഒന്നായി; വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍; പിന്തുണ സ്വീകരിച്ചതില്‍ തെറ്റില്ലെന്ന് ആവര്‍ത്തിച്ച് എല്‍ഡിഎഫ്; എസ്ഡിപിഐ പിന്തുണയോടെ നഗരസഭ ഭരിക്കില്ലെന്ന് സഹകരണവകുപ്പ് മന്ത്രി വി.എന്‍. വാസവന്‍

സ്വന്തം ലേഖകന്‍

കോട്ടയം: എസ്ഡിപിഐ പിന്തുണയോടെ അവിശ്വാസം പാസാക്കിയ എല്‍ഡിഎഫിനെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഈരാറ്റുപേട്ടയില്‍ നിന്ന് അഭിമന്യുവിന്റെ നാടായ വട്ടവടയിലേക്ക് അധികം ദൂരമില്ലെന്ന കാര്യം ഇടത് മുന്നണി ഓര്‍മ്മിക്കണമെന്നും സതീശന്‍ വ്യക്തമാക്കി.

ഈരാറ്റുപേട്ടയില്‍ എല്‍ഡിഎഫ് അവതരിപ്പിച്ച അവിശ്വാസപ്രമേയത്തെ എസ്ഡിപിഐയും കോണ്‍ഗ്രസ് വിമതയും പിന്തുണച്ചതോടെയാണ് യുഡിഎഫിന് നഗരസഭയുടെ ഭരണം നഷ്ടമായിരുന്നു. 28അംഗ നഗരസഭാ കൗണ്‍സിലില്‍ 15 അംഗങ്ങള്‍ അവിശ്വാസ പ്രമേയത്തെ അനുകൂലിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എല്‍ഡിഎഫിലെ ഒന്‍പത് അംഗങ്ങള്‍ക്ക് പുറമേ എസ്ഡിപിഐയുടെ അഞ്ച് അംഗങ്ങളും കോണ്‍ഗ്രസ് വിമത അല്‍സന പരീക്കുട്ടിയും അവിശ്വാസത്തെ അനുകൂലിച്ചു വോട്ട് ചെയ്തു.13 അംഗങ്ങള്‍ പ്രമേയത്തെ എതിര്‍ത്തു. അവിശ്വാസ പ്രമേയം പാസാകാന്‍ എസ്ഡിപിഐ പിന്തുണ സ്വീകരിച്ചതില്‍ തെറ്റില്ലെന്ന നിലപാടിലാണ് എല്‍ഡിഎഫ്. അതേസമയം, എസ്ഡിപിഐ പിന്തുണയോടെ ഈരാറ്റുപേട്ട നഗരസഭ ഭരിക്കില്ലെന്ന് സഹകരണവകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ പറഞ്ഞു.