play-sharp-fill
പ്രാർത്ഥനയ്ക്കിടെ ഉറങ്ങിപോയെന്ന് ആരോപിച്ച്‌ വയോധികയെ മര്‍ദ്ദിച്ച സംഭവം; അഞ്ചലിലെ സ്നേഹാലയം അടച്ച് പൂട്ടാന്‍ ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവ്

പ്രാർത്ഥനയ്ക്കിടെ ഉറങ്ങിപോയെന്ന് ആരോപിച്ച്‌ വയോധികയെ മര്‍ദ്ദിച്ച സംഭവം; അഞ്ചലിലെ സ്നേഹാലയം അടച്ച് പൂട്ടാന്‍ ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവ്

സ്വന്തം ലേഖകൻ

കൊല്ലം : പ്രാര്‍ത്ഥനക്കിടെ ഉറങ്ങിപോയെന്ന് ആരോപിച്ച്‌ വയോധികയെ മര്‍ദ്ദിച്ച സംഭവത്തില്‍ അഞ്ചലില്‍ പ്രവര്‍ത്തിക്കുന്ന സ്‌നേഹാലയം അടച്ച്‌ പൂട്ടാന്‍ കലക്ടറുടെ ഉത്തരവ്.

ആശ്രയ കേന്ദ്രത്തിന്റെ നടത്തിപ്പുകാരന്‍ വയോധികയെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റും പ്രചരിച്ചിരുന്നു. ഇതിന് പിറകെയാണ് ജില്ലാ ഭരണകൂടത്തിന്റെ നടപടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആശ്രയ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തണമെന്ന നിര്‍ദ്ദേശം അഞ്ചല്‍ വില്ലേജ് ഓഫിസര്‍ സ്നേഹാലയം ഭാരവാഹികള്‍ക്ക് കൈമാറി. അന്തേവാസികളെ 24 മണിക്കൂറിനകം സുരക്ഷിത സ്ഥാനങ്ങളില്‍ എത്തിക്കാന്‍ സാമൂഹികനീതി വകുപ്പിനും നിര്‍ദേശം നല്‍കി.

ഓര്‍ഫനേജ് ബോര്‍ഡ്, സാമൂഹിക നീതി വകുപ്പ് , വനിതാ കമ്മീഷന്‍, മനുഷ്യാവകാശ കമ്മീഷന്‍ എന്നിവര്‍ നടത്തിയ അന്വേഷണത്തില്‍ സ്ഥാപനത്തില്‍ നിരവധി ക്രമക്കേടുകള്‍ കണ്ടെത്തിയിരുന്നു.

ആശ്രയ കേന്ദ്രത്തില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലെന്നും അനാരോഗ്യ സാഹചര്യം നിലനില്‍ക്കുന്നുവെന്നുമുള്ള റിപ്പോര്‍ട്ടിന്റെ കൂടി പശ്ചാത്തലത്തിലാണ് നടപടി.

ആശ്രയ കേന്ദ്രം അന്തേവാസിയായ വയോധികയെ സ്ഥാപന ഉടമ ടി സജീവന്‍ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെ വലിയ പ്രതിഷേധമാണ് സ്ഥാപനത്തിനെതിരെ ഉയര്‍ന്നത്. ഇതിന് പിന്നാലെ സജീവനെ അഞ്ചല്‍ പോലീസ് അറസ്റ്റ് ചെയ്തു ജാമ്യത്തില്‍ വിട്ടിരുന്നു.