play-sharp-fill
കോട്ടയം ഈരാറ്റുപേട്ട സ്വദേശിയുടെ മരണം; ഇവിടെ നില്‍ക്കാന്‍ കഴിയില്ലെന്നും ഭാര്യ മാനസികമായി പീഡിപ്പിക്കുകയാണെന്നും തിരികെ വരികയാണെന്നും മകന്‍ പറഞ്ഞിരുന്നുവെന്ന് അഷ്കറിന്റെ പിതാവ്;  ജനനേന്ദ്രിയത്തിലെ മുറിപാടുകളിൽ ദുരൂഹത

കോട്ടയം ഈരാറ്റുപേട്ട സ്വദേശിയുടെ മരണം; ഇവിടെ നില്‍ക്കാന്‍ കഴിയില്ലെന്നും ഭാര്യ മാനസികമായി പീഡിപ്പിക്കുകയാണെന്നും തിരികെ വരികയാണെന്നും മകന്‍ പറഞ്ഞിരുന്നുവെന്ന് അഷ്കറിന്റെ പിതാവ്; ജനനേന്ദ്രിയത്തിലെ മുറിപാടുകളിൽ ദുരൂഹത

സ്വന്തം ലേഖകൻ

മുതുകുളം: യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് പൊലീസ് കോട്ടയം ഈരാറ്റുപേട്ട നടക്കല്‍ തയ്യില്‍ വീട്ടില്‍ ടി.എ.മുഹമ്മദിന്റെ മകന്‍ അഷ്‌ക്കറിനെയാണ്(24) മുതുകുളത്തെ ഭാര്യവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇന്നലെ രാവിലെ 6.30 ന് വീടിന്റെ അടുക്കള ഭാഗത്ത് മരിച്ചനിലയില്‍ കാണുകയായിരുന്നു. അഷ്‌ക്കര്‍ ഒരു വര്‍ഷക്കാലമായി എറണാകുളത്ത് താമസിച്ചുവരികയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആറുമാസം മുന്‍പ് എറണാകുളത്തുവച്ചാണു മുതുകുളം ഒന്‍പതാം വാര്‍ഡ് കുറങ്ങാട്ടുചിറയില്‍ മഞ്ജുവും അഷ്‌കറും വിവാഹിതരായത്. മഞ്ജുവിന്റെ രണ്ടാം വിവാഹമായിരുന്നു. വിവാഹത്തിന് ഒരു മാസം മുന്‍പു സാമൂഹിക മാധ്യമം വഴിയാണ് ഇരുവരും പരിചയപ്പെടുന്നത്. വിവാഹശേഷം കുറച്ചുനാള്‍ എറണാകുളത്തായിരുന്ന ഇവര്‍ മൂന്നുമാസം മുന്‍പാണു മഞ്ജുവിന്റെ വീട്ടിലെത്തുന്നത്. തുടര്‍ന്ന് അഷ്‌കര്‍ മുതുകുളം വെട്ടത്തുമുക്കിലുള്ള കച്ചവട സ്ഥാപനത്തില്‍ ജോലിചെയ്തു വരുകയായിരുന്നു.

ഇസ്റ്റഗ്രാം വഴിയാണ് മഞ്ജുവിനെ പരിചയപ്പെടുകയും പ്രണയത്തിലാവുകയും ചെയ്തത്. ആറു മാസം മുമ്ബ് ഇരുവരും വിവാഹിതരായി. ഇവിടെ തന്നെ താമസിച്ചു വരികയായിരുന്നു. ഞായറാഴ്ച രാവിലെ ആറുമണിയോടെ മൃതദേഹം കണ്ടതായാണു മഞ്ജുവും അമ്മ വിജയമ്മയും പൊലീസിനു നല്‍കിയ മൊഴി. അഷ്‌കറിനു പുകവലിക്കുന്ന ശീലമുണ്ട്. ഇതിനായാണ് പുറത്തേക്കു പോയതെന്നും മൊഴി നല്‍കിയിട്ടുണ്ട്. വീടിനു പിന്‍വശത്തു വടക്കുപടിഞ്ഞാറു ഭാഗത്തുള്ള മുറിയോടു ചേര്‍ന്ന് പുറത്താണു മൃതദേഹം കണ്ടത്.

മൃതദേഹം കണ്ടതിനെ തുടര്‍ന്ന് മഞ്ജുവും അമ്മ വിജയമ്മയും നാട്ടുകാരെ വിവരമറിയിച്ചു. ഇവര്‍ കനകക്കുന്ന് പൊലീസില്‍ അറിയിക്കുകയായിരുന്നു. പൊലീസും സയന്റിഫിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് അഷ്‌ക്കറിന്റെ ബന്ധുക്കള്‍ ആരോപിച്ചു. മഞ്ജുവും അമ്മയും നല്‍കിയ മൊഴി പൊലീസ് പൂര്‍ണമായും വിശ്വസിച്ചിട്ടില്ല. മൃതദേഹത്തിന്റെ കഴുത്തിന്റെഭാഗത്തു പാടുകള്‍ ഉണ്ട്. ജനനേന്ദ്രിയത്തിനും സമീപത്തും രക്തക്കറയുമുണ്ട്.

രാവിലെ നാലുമണിക്ക് വീടിനു പുറത്തേക്ക് ഇറങ്ങിയ അഷ്‌കര്‍ പിന്നെ മടങ്ങിവന്നില്ല. സംശയം തോന്നി നടത്തിയ തിരച്ചിലിലാണ് ആറരയോടെ യുവാവിനെ മരിച്ചനിലയില്‍ കണ്ടത്. വിദേശത്തായിരുന്ന അഷ്‌കര്‍ മടങ്ങിയെത്തിയ ശേഷം എറണാകുളത്ത് ഡ്രൈവറായി ജോലി നോക്കുന്നതിനിടയിലായിരുന്നു ഇരുവരുടെയും വിവാഹം. മകന്‍ ശനിയാഴ്ച രാത്രി തന്നെ വിളിച്ചുവെന്ന് അഷ്‌കറിന്റെ പിതാവ് മുഹമ്മദ് പറഞ്ഞു. തനിക്ക് ഇവിടെ നില്‍ക്കാന്‍ കഴിയില്ലെന്നും ഭാര്യ മാനസികമായി പീഡിപ്പിക്കുകയാണെന്നും തിരികെ വരികയാണെന്നും മകന്‍ പറഞ്ഞിരുന്നു. എണ്‍പതിനായിരം രൂപ നല്‍കിയാല്‍ ബന്ധം വേര്‍പെടുത്താമെന്ന് ഭാര്യ മഞ്ജു പറഞ്ഞുവെന്ന് മകന്‍ തന്നോട് പറഞ്ഞിട്ടുണ്ടെന്നും പിതാവ് മുഹമ്മദ് പറഞ്ഞു.

മൃതദേഹത്തില്‍ ചില പാടുകളുള്ളത് കൂടുതല്‍ പൊലീസിന് കൂടുതല്‍ സംശയം ഉണ്ടാക്കുന്നുണ്ട്. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. കോവിഡ് പരിശോധനയ്ക്കും പോസ്റ്റുമോര്‍ട്ടത്തിനും ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷമേ യഥാര്‍ഥ മരണകാരണം പറയാനാവൂ എന്നും ഭാര്യയുടെയും അമ്മയുടെയും മൊഴികള്‍ ഇന്ന് രേഖപ്പെടുത്തുമെന്നും സിഐ: വി.ജയകുമാര്‍ പറഞ്ഞു.