മീനിനു വച്ച കെണിയിൽ പെരുമ്പാമ്പ്..! പള്ളം എട്ടുപടിയിൽ മീൻ പിടിക്കാൻ വച്ച കൂടയിൽ പെരുമ്പാമ്പ് കുടുങ്ങി: പെരുമ്പാമ്പിനെ പിടികൂടി കരയിൽ എത്തിച്ചു; പാമ്പിനെ അൽപ സമയത്തിനകം വനം വകുപ്പിന് കൈമാറും; പാമ്പിന്റെ ചിത്രങ്ങൾ തേർഡ് ഐ ന്യൂസിന്

മീനിനു വച്ച കെണിയിൽ പെരുമ്പാമ്പ്..! പള്ളം എട്ടുപടിയിൽ മീൻ പിടിക്കാൻ വച്ച കൂടയിൽ പെരുമ്പാമ്പ് കുടുങ്ങി: പെരുമ്പാമ്പിനെ പിടികൂടി കരയിൽ എത്തിച്ചു; പാമ്പിനെ അൽപ സമയത്തിനകം വനം വകുപ്പിന് കൈമാറും; പാമ്പിന്റെ ചിത്രങ്ങൾ തേർഡ് ഐ ന്യൂസിന്

Spread the love

തേർഡ് ഐ ബ്യൂറോ

പള്ളം: നാട്ടകം പള്ളം എട്ടുപടിയിൽ തരിശിട്ടു കിടന്ന പാടശേഖരത്തിൽ മീൻ പിടിക്കാൻ സ്ഥാപിച്ച കൂടയിൽ പെരുമ്പാമ്പ് കുടുങ്ങി. നാ്ട്ടകം എട്ടുപടി വാഴവേലി ഭാഗത്തെ പാടശേഖരത്തെ കൂടയിലാണ് പെരുമ്പാമ്പ് കുടുങ്ങിയത്. പെരുമ്പാമ്പിനെ കൂട സഹിതം കരയിലെത്തിച്ചിട്ടുണ്ട്. വനം വകുപ്പ് അധികൃതരെ വിവരം അറിയിച്ചിട്ടുണ്ട്. വനം വകുപ്പ് എത്തി പാമ്പിനെ ഏറ്റെടുക്കും.

തരിശിട്ടു കിടന്ന പാടശേഖരത്തിൽ മഴ പെയ്തതിനെ തുടർന്നു വെള്ളം നിറഞ്ഞു കിടക്കുകയാണ്. ഇതേ തുടർന്നാണ് പ്രദേശത്തെ മീൻ പിടിത്തക്കാർ ഇവിടെ മീൻ പിടിക്കാനായി കൂട് സ്ഥാപിച്ചത്. വെള്ളിയാഴ്ച രാവിലെ ഇവിടെ മീൻ പിടിക്കാൻ എത്തിയവരാണ് കൂടിനുള്ളിൽ പാമ്പ് കുടുങ്ങിക്കിടക്കുന്നത് കണ്ടത്. തുടർന്നു, ഇവർ വിവരം മുൻ നഗരസഭ അംഗവും കോൺഗ്രസ് നേതാവുമായ അനീഷ് വരമ്പിനകത്തെ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അനീഷ് വരുമ്പിനകം അടക്കമുള്ളവർ ചേർന്നു നഗരസഭ അധികൃതരെയും വനം വകുപ്പിനെയും വിവരം അറിയിച്ചത്. തുടർന്നു, പാടത്തു നിന്നും പാമ്പിനെയും കൂടും പ്രദേശത്തെ എട്ടുപടിയിൽ വാസന്തിയുടെ വീട്ടുമുറ്റത്തേയ്ക്കു മാറ്റി. 11 മണിയോടെ വനം വകുപ്പ് അധികൃതർ സ്ഥലത്ത് എത്തുമെന്നാണ് ലഭിക്കുന്ന വിവരം. ഇതിനു ശേഷം പാമ്പിനെ പുറത്തെടുത്ത് സുരക്ഷിത താവളത്തിലേയ്ക്കു മാറ്റും.

പെരുമ്പാമ്പിനെ പിടികൂടിയ വിവരം അറിഞ്ഞ് നിരവധി നാട്ടുകാരും സ്ഥലത്ത് എത്തിയിട്ടുണ്ട്.