‘സർ, മുജേ ബചാവോ’..! ഒരു കോടി രൂപ ലോട്ടറി അടിച്ചതിന് പിന്നാലെ സ്റ്റേഷനിലേക്ക് പാഞ്ഞെത്തി ബംഗാൾ സ്വദേശി..!! സുരക്ഷയൊരുക്കി കേരള പൊലീസ് ; ഫെയ്സ്ബുക്ക് പോസ്റ്റ് ഇങ്ങനെ
സ്വന്തം ലേഖകൻ തിരുവനന്തപുരം :ഒരു കോടി രൂപ ലോട്ടറി അടിച്ച ബംഗാൾ സ്വദേശി ബിർഷു റാബയ്ക്ക് സുരക്ഷയൊരുക്കി കേരള പൊലീസ്. തമ്പാനൂരിലെ ഒരു ലോട്ടറിക്കച്ചവടക്കാരന്റെ പക്കൽ നിന്നും ബിർഷു തിങ്കളാഴ്ച എടുത്ത ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറിയാണ് ഒന്നാം സമ്മാനത്തിന് അർഹമായത്. ലോട്ടറി അടിച്ചതിന് പിന്നാലെ തന്നെ ആരെങ്കിലും അപായപ്പെടുത്തുമോ എന്ന പേടിയിലാണ് ബിർഷു പൊലീസ് സ്റ്റേഷനിൽ എത്തിയത്. ബിർഷുവിന് വേണ്ട സുരക്ഷയും ടിക്കറ്റ് സുരക്ഷിതമായി ബാങ്ക് മാനേജരെ ഏൽപ്പിച്ചതായും പൊലീസ് ഫെയ്സ്ബുക്ക് പേജിലൂടെ അറിയിച്ചു. ഒരു കോടിയുടെ ഭാഗ്യത്തിന് പോലീസ് കരുതൽ.. ”സർ, മുജേ […]