കെഎസ്ആര്‍ടിസിയിലെ 100കോടിയുടെ സാമ്പത്തിക ക്രമക്കേട്; ഫയലുകള്‍ കാണാനില്ല; വിജിലന്‍സ് അന്വേഷണം വൈകുന്നു; പ്രതികരിക്കാതെ എംഡി ബിജു പ്രഭാകര്‍

കെഎസ്ആര്‍ടിസിയിലെ 100കോടിയുടെ സാമ്പത്തിക ക്രമക്കേട്; ഫയലുകള്‍ കാണാനില്ല; വിജിലന്‍സ് അന്വേഷണം വൈകുന്നു; പ്രതികരിക്കാതെ എംഡി ബിജു പ്രഭാകര്‍

സ്വന്തം ലേഖകന്‍

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ 100 കോടിയുടെ സാമ്പത്തിക ക്രമക്കേട് നടന്നുവെന്ന എംഡി ബിജു പ്രഭാകറിന്റെ ആരോപണത്തിന്മേലുള്ള അന്വേഷണം അട്ടിമറിക്കാന്‍ നീക്കം. ആരോപണം ഉന്നയിച്ച് രണ്ടാഴ്ച പിന്നിട്ടെങ്കിലും വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ നല്‍കിയില്ല. എക്‌സിക്യൂട്ടീവ് ഡയറക്ടറോട് വീശദീകരണം ചോദിച്ചു എന്നത് മാത്രമാണ് ആകെയുണ്ടായ നടപടി. ജനുവരി 16ന് തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് കെഎസ്ആര്‍ടിസി എംഡി ബിജു പ്രഭാകര്‍ സാമ്പത്തിക ക്രമക്കേട് സംബന്ധിച്ച ആക്ഷേപം ഉന്നയിച്ചത്.

2010-13 കാലഘട്ടത്തില്‍ കെടിഡിഎഫ്‌സിമായി നടത്തിയ സാമ്പത്തിക ഇടപാടില്‍ 100 കോടി കാണാനില്ല എ ന്നായിരുന്നു ആരോപണം. ഇത് സംബന്ധിച്ച ഫയലുകള്‍ കെഎസ്ആര്‍ടിസിയില്‍ ഇല്ലെന്നും എംഡി പറഞ്ഞു. ധനകാര്യപരിശോധന വിഭാഗത്തിന്റെ റിപ്പോര്‍ട്ട് ഇത് ശരിവയ്ക്കുന്നതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിലവിലെ എക്‌സി.ഡയറക്ടറും ആക്ഷേപം ഉയര്‍ന്ന കാലഘട്ടത്തില്‍ അക്കൗണ്ട്‌സ് ചുമതല വഹിച്ചിരുന്ന ഉദ്യോഗസ്ഥനുമായിരുന്ന കെ എം ശ്രീകുമാറിനെ എറണാകുളത്തേക്ക് സ്ഥലം മാറ്റി. അദ്ദേഹത്തോട് വിശദീകരണം തേടിയ ശേഷം വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ നല്‍കുമെന്നാണ് എംഡി അറിയിച്ചിരുന്നത്. എന്നാല്‍ നടപടി ഉണ്ടായില്ല. 2 കോടിയില്‍ കൂടുതലുള്ള ഏത് ഇടപാടിനും കെഎസ്ആര്‍ടിസി ഡയറക്ടര്‍ ബോര്‍ഡിന്റെ അംഗീകാരം വേണമെന്നാണ് ചട്ടം.

എന്നാല്‍ 100 കോടിയുടെ സാമ്പത്തിക ക്രമക്കേടില്‍ ഒരുദ്യോഗസ്ഥനോട് മാത്രം വിശദീകരണം ചോദിച്ചതില്‍ ദുരൂഹതയുണ്ട്. ഇതിന് പുറമേ, വിവാദ ഫയലുകള്‍ കാണാതായ സംഭവത്തില്‍ ഒരു പരാതിയും ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടില്ല.

സാമ്പത്തിക ക്രമക്കേടില്‍ വിശദീകരണം നല്‍കാന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ക്ക് 10 ദിവസം കൂടി സമയം നല്‍കുമെന്നാണ് സൂചന. വിജിലന്‍സ് അന്വേഷണ പ്രഖ്യാപനം നീളുന്നതില്‍ പ്രതികരിക്കാന്‍ എംഡി ബിജു പ്രഭാകര്‍ തയ്യാറായില്ല.