play-sharp-fill

പുകവലിക്കാനുള്ള പ്രായം നിയമപരമായ പ്രായം 21 ആക്കാനൊരുങ്ങി കേന്ദ്രസർക്കാർ ; പൊതുസ്ഥലത്ത് പുകവലിച്ചാൽ പിഴ 2000 : നിർദ്ദേശങ്ങൾ ഇങ്ങനെ

സ്വന്തം ലേഖകൻ തിരുവനന്തപുരം: പുകവലിക്കാനുള്ള നിയമപരമായ പ്രായം 21 ആക്കാനൊരുങ്ങി കേന്ദ്രസർക്കാർ നീക്കം. പൊതുസ്ഥലത്ത് പുകവലിച്ചാൽ പിഴ 200 രൂപയിൽനിന്ന് 2000 രൂപയാക്കാനും നീക്കം. ഇതിന് പുറമെ വിമാനത്താവളങ്ങളിലും ഹോട്ടലുകളിലും അനുവദിച്ചിരുന്ന പ്രത്യേക പുകവലി സ്ഥലങ്ങൾ നിർത്തലാക്കാനും നിർദ്ദേശമുണ്ട്. ഇന്ത്യൻ പുകയില നിയന്ത്രണ നിയമത്തിലെ പുതിയ ഭേദഗതി നിർദേശങ്ങൾ പൊതുജനാഭിപ്രായത്തിനായി കേന്ദ്ര ആരോഗ്യ മന്ത്രാലയം പ്രസിദ്ധീകരിച്ചു. ഈ നിർദ്ദേശങ്ങൾ പൊതുജനങ്ങൾക്ക് എന്ന വെബ്‌സൈറ്റിൽ നിന്നും പരിശോധിക്കാം. ഒപ്പം ഭേദഗതി സംബന്ധിച്ചുള്ള നിർദേശങ്ങൾ 31 വരെ ധലാമശഹ ുൃീലേരലേറപ എന്ന ഇമെയിൽ വിലാസത്തിൽ അറിയിക്കാം. ഭേദഗതിയിലെ […]