മൂന്നു മണിക്കൂറിന്റെ ആശങ്ക: അബദ്ധത്തിൽ പാപ്പാന്റെ മരണത്തിനിടയാക്കിയ അപകടത്തിനു ശേഷം ശിവനെ മനോജ് ശാന്തനാക്കി; ഭയപ്പെട്ട് നിന്ന കൊമ്പനെ മനോജ് കീഴടക്കിയത് പഴവും ശർക്കരയും നൽകി

മൂന്നു മണിക്കൂറിന്റെ ആശങ്ക: അബദ്ധത്തിൽ പാപ്പാന്റെ മരണത്തിനിടയാക്കിയ അപകടത്തിനു ശേഷം ശിവനെ മനോജ് ശാന്തനാക്കി; ഭയപ്പെട്ട് നിന്ന കൊമ്പനെ മനോജ് കീഴടക്കിയത് പഴവും ശർക്കരയും നൽകി

Spread the love
സ്വന്തം ലേഖകൻ
കോട്ടയം: മൂന്നു മണിക്കൂറിന്റെ ആശങ്കകൾക്കൊടുവിൽ മനോജിന്റെ സ്‌നേഹത്തിനും, ഒറു പിടി ശർക്കരയ്ക്കും മുന്നിൽ ശിവൻ കീഴടങ്ങി. ഭയന്നോടി അബദ്ധത്തിൽ പാപ്പാന്റെ മരണത്തിന് ഇടയാക്കിയെങ്കിലും, ഒട്ടും അക്രമാസക്തനാകാതിരുന്ന ശിവനെ പഴയ ഒന്നാം പാപ്പാൻ മനോജ് ചിറക്കടവിൽ നിന്നും എത്തിയാണ് ശാന്തനാക്കിയത്.
ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെ വിരണ്ടോടി ചെങ്ങളത്തെ ഇടറോഡിൽ നിലയുറപ്പിച്ച കൊമ്പനെ രാത്രി എട്ടു മണിയോടെ മനോജ് എത്തിയാണ് ശാന്തനാക്കിയത്.
നാല് മാസത്തിനിടെ മൂന്നു പാപ്പാൻമാരെ മാറ്റിയതിനെ തുടർന്നുണ്ടായ അസ്വസ്ഥതകളിൽപ്പെട്ട് ഉഴറുകയായിരുന്നു കൊമ്പൻ.
കേരളത്തിലെ നാടൻ ആനകളിൽ സുന്ദരന്മാരിൽ ഒന്നാം സ്ഥാനത്തുള്ള കൊമ്പനെ പരമാവധി ഒതുക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് നാലു മാസം മുൻപ് ഒന്നാം പാപ്പാൻ മനോജിനെ അനാവശ്യമായി സ്ഥലം മാറ്റിയത്.
തുടർന്ന് ഒന്നാം പാപ്പാനായി എത്തിയ വിഷ്ണു മദ്യലഹരിയിൽ പ്രശ്‌നമുണ്ടാക്കിയതിനെ തുടർന്ന് ഇയാളെ സസ്‌പെന്റ് ചെയ്തു. തുടർന്നാണ് ഇപ്പോൾ മരിച്ച വിക്രമവും, ഒന്നാം പാപ്പാനായി സർവീസിൽ നിന്നും വിരമിക്കാൻ ആറു മാസം മാത്രം ബാക്കി നിൽക്കുന്ന, ശിവൻകുട്ടിയും എത്തിയത്.
ആനയെ ചട്ടം പടിപ്പിക്കുന്നതിനായി ഒരു മാസത്തോളമായി ചെങ്ങളത്ത് കാവ് ക്ഷേത്രത്തിൽ കെട്ടിയിരിക്കുകയായിരുന്നു. പാപ്പാന്മാർ ചേർന്ന് ആനയെ ക്രൂരമായി മർദിക്കുന്നതായി ആരോപണം ഉയർന്നിരുന്നു. എന്നാൽ, ആനയെ മദപ്പാടിനെ തുടർന്നാണ് ചെങ്ങളത്ത് കാവ് ക്ഷേത്രത്തിൽ കെട്ടിയിരുന്നതെന്നായിരുന്നു ദേവസ്വം ബോർഡിന്റെയും, ക്ഷേത്ര ഉപദേശക സമിതിയുടെയും അവകാശവാദം.
എന്നാൽ, ചൊവ്വാഴ്ച ക്ഷേത്രത്തിൽ നടന്ന അൽപശി ഉത്സവത്തിന്റെ ആറാട്ടിനായി ആനയെ എഴുന്നെള്ളിക്കാൻ കൊണ്ടു വരികയായിരുന്നു. ആനയെ എഴുന്നെള്ളിച്ച ശേഷം, ഒന്നാം പാപ്പാനായ ശിവൻകുട്ടി തിരികെ വീട്ടിലേയ്ക്കു പോയി. തുടർന്ന് വിക്രമവും, രണ്ടാം പാപ്പാനായ രാജേഷും ചേർന്നാണ് ആനയെ ചെങ്ങളത്ത് കാവിലെ കെട്ടുംതറയിലേയ്ക്കു കൊണ്ടു പോയത്.
എന്നാൽ, ഇല്ലിക്കൽ പാലത്തിനു സമീപത്തു വച്ച് ആന ബസിന്റെ ഹോണടി കേട്ട് വിരണ്ടോടുകയായിരുന്നു.
തുടർന്ന് ചെങ്ങളം, ആമ്പക്കുഴി ഭാഗത്ത് വച്ച് എതിർദിശയിൽ നിന്നും എത്തിയ യാത്രിക് ബസുമായി ആന കൂട്ടിമുട്ടി. ആനയുടെ കൊമ്പ് തറച്ച് ബസിന്റെ മുൻഭാഗവും, ചില്ലും തകർന്നു.
ഇതേ തുടർന്ന് സമീപത്തെ മരുതന – ഇടക്കേരിച്ചിറ റോഡിലേയ്ക്ക് ഭയന്നോടി.  ബസിന്റെ ഇടയിലൂടെ ഈ റോഡിലേയ്ക്ക് കയറുന്നതിനിടെയാണ്, പോസ്റ്റിനും ആനയ്ക്കും ഇടയിൽപ്പെട്ട് രാജേഷ് ദാരുണമായി മരിച്ചത്.
ഇവിടെ റോഡിനു നടുവിൽ നിന്ന ആനയെ രണ്ടാംപാപ്പാൻ രാജേഷ്, പോസ്റ്റിനോട് ചേർത്ത് ചങ്ങല ബന്ധിച്ചു. തുടർന്ന് വെള്ളം നൽകി ആനയെ ശാന്തനാക്കി. എന്നാൽ, കെട്ടിയ സ്ഥലത്തു നിന്നും ആനയെ അഴിക്കാൻ സാധിച്ചതുമില്ല.
ഇതിനിടെ, ആനയെ തളയ്ക്കാൻ ആനപ്രേമികൾ ചേർന്ന് ചിറക്കടവിൽ നിന്നും പഴയ പാപ്പാൻ മനോജിനെ വരുത്തി. മനോജ് ചിറക്കടവിൽ നിന്നും 7.45 ഓടെ സ്ഥലത്ത് എത്തി. പഴയും ശർക്കരയുമായി അടുത്തെത്തി ആനയെ സ്‌നേഹത്തോടെ അരികിൽ വിളിച്ച് നിർത്തി ആശ്വസിപ്പിച്ചു. ഇതോടെയാണ് കൊമ്പൻ ശാന്തനായത്. തുടർന്ന് ആനയെ കെട്ടിയ സ്ഥലത്തു നിന്നും അഴിച്ച് ചെങ്ങളത്ത് കാവ് ക്ഷേത്രത്തിൽ എത്തിച്ച് തളച്ചു.