സെഫിയും താനും ഭാര്യാഭര്‍ത്താക്കന്മാരെ പോലെയാണ് ജീവിച്ചത് ; ളോഹയ്ക്കുള്ളില്‍ ഉള്ളത് കരിങ്കല്ല് അല്ലെന്നും താന്‍ ഒരു പച്ചയായ മനുഷ്യനാണെന്നും  ഫാ.കോട്ടൂര്‍ ; സെഫിയും ഫാ. കോട്ടൂരും തമ്മിലുള്ള ലൈംഗിക ബന്ധം സിസ്റ്റര്‍ അഭയ കാണാനിടയായതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രോസിക്യൂഷൻ

സെഫിയും താനും ഭാര്യാഭര്‍ത്താക്കന്മാരെ പോലെയാണ് ജീവിച്ചത് ; ളോഹയ്ക്കുള്ളില്‍ ഉള്ളത് കരിങ്കല്ല് അല്ലെന്നും താന്‍ ഒരു പച്ചയായ മനുഷ്യനാണെന്നും ഫാ.കോട്ടൂര്‍ ; സെഫിയും ഫാ. കോട്ടൂരും തമ്മിലുള്ള ലൈംഗിക ബന്ധം സിസ്റ്റര്‍ അഭയ കാണാനിടയായതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രോസിക്യൂഷൻ

സ്വന്തം ലേഖകൻ

കോട്ടയം: സിസ്റ്റര്‍ അഭയ കൊലക്കേസില്‍ വർഷങ്ങൾ വർഷങ്ങൾ നീണ്ട വിചാരണയാണ് നടന്നത്. പ്രതികളുടെ ലക്ഷ്യം വെളിപ്പെടുത്തി പ്രോസിക്യൂഷന്‍. സിസ്റ്റർ സെഫിയും ഫാദർ കോട്ടൂരും തമ്മിലുള്ള ലൈംഗിക ബന്ധം സിസ്റ്റര്‍ അഭയ കാണാനിടയായതാണ് പ്രതികളെ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രോസിക്യൂഷൻ.

സിസ്റ്റര്‍ സെഫിയും ഒന്നാം പ്രതിയായ ഫാ. തോമസ് കോട്ടൂരും തമ്മില്‍ ലൈംഗികബന്ധത്തിലേര്‍പ്പെടുന്നത് അഭയ കാണാന്‍ ഇടയായെന്നും വിവരം പുറത്തു പറയാതിരിക്കാന്‍ പ്രതികള്‍ അഭയയെ കൊല്ലുകയായിരുന്നുവെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സെഫിയും താനും ഭാര്യാഭര്‍ത്താക്കന്മാരെ പോലെയാണ് ജീവിച്ചതെന്നും തന്റെ ളോഹയ്ക്കുള്ളില്‍ ഉള്ളത് കരിങ്കല്ല് അല്ലെന്നും താന്‍ ഒരു പച്ചയായ മനുഷ്യനാണെന്നും തനിക്ക് തെറ്റുപറ്റിയെന്നും ഒന്നാം പ്രതി ഫാ.കോട്ടൂര്‍ നേരിട്ട് കുറ്റസമ്മതം നടത്തിയതിന് ശക്തമായ തെളിവുകള്‍ സിബിഐ കോടതിക്ക് മുന്‍പില്‍ ഉണ്ടെന്ന് കേസിൽ പ്രോസിക്യൂഷന്‍ വാദിച്ചു. അതിനെ ഇന്ത്യന്‍ തെളിവു നിയമത്തിലെ എക്‌സ്ട്രാ ജുഡീഷ്യല്‍ കണ്‍ഫഷന്‍ (കോടതിക്കു പുറത്ത് മറ്റൊരാളോട് നടത്തുന്ന കുറ്റസമ്മതം) ആയി പരിഗണിക്കണമെന്നും ബോധിപ്പിച്ചു.

ഫാ.തോമസ് കോട്ടൂര്‍,സിസ്റ്റര്‍ സെഫി എന്നിവര്‍ക്കെതിരെയുള്ള സിബിഐ കോടതിയില്‍ നടക്കുന്ന വിചാരണയിലെ പ്രോസിക്യൂഷന്‍ അന്തിമ വാദം ഇനി തിങ്കളാഴ്‌ച്ച തുടരും.

കേസില്‍ പ്രതികള്‍ക്കെതിരായ ഗൂഢാലോചന തെളിയിക്കുന്ന ശാസ്ത്രീയ തെളിവുകളിന്‍ മേലുള്ള വാദമാണ് കഴിഞ്ഞ ദിവസം കോടതിയില്‍ നടന്നത്. അഭയ കേസിലെ മൂന്നാം പ്രതി സിസ്റ്റര്‍ സെഫി ഹൈമനോപ്ളാസ്റ്റിക് സര്‍ജറി നടത്തി കന്യകയാണെന്ന് സ്ഥാപിച്ചത് കേസില്‍ നിന്നും രക്ഷപ്പെടാന്‍ ആയിരുന്നെന്ന് പ്രോസിക്യൂഷന്‍. പ്രതി സിസ്റ്റര്‍ സെഫിയെ അറസ്റ്റ് ചെയ്ത ശേഷം സിബിഐ 2008 നവംബര്‍ 25ന് വൈദ്യപരിശോധനക്ക് വിധേയയാക്കിയിരുന്നു.

ഇതില്‍ സെഫി കന്യകയാണെന്ന് സ്ഥാപിച്ച്‌ എടുക്കാന്‍ വേണ്ടി കന്യകാചര്‍മ്മം കൃതിമമായി വച്ചു പിടിപ്പിക്കാനായി ഹൈമനോപ്ളാസ്റ്റിക് സര്‍ജറി നടത്തിയതായി തെളിഞ്ഞിരുന്നു. കന്യാചര്‍മ്മം കൃത്രിമമായി വച്ചുപിടിപ്പിച്ചതിന്റെ പിന്നില്‍ സൈക്കോളജി പ്രൊഫസറായ ഫാ.കോട്ടൂരിന്റെ ക്രിമിനല്‍ ബുദ്ധിയാണെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ബോധിപ്പിച്ചു.

1992 മാര്‍ച്ച്‌ 27 ന് വെളുപ്പിന് 4.15 നാണ് സംഭവം. പയസ് ടെന്‍ത് കോണ്‍വന്റില്‍ പഠിക്കുന്നതിന് വേണ്ടി പുലര്‍ച്ചെ ഉണര്‍ന്ന അഭയ അടുക്കളയിലുള്ള ഫ്രിഡ്ജില്‍ നിന്നും വെള്ളം എടുത്ത് കുടിക്കുമ്പോഴാണ് അടുക്കളയോട് ചേര്‍ന്ന മുറിയിലെ താമസക്കാരിയായ (കേസിലെ മൂന്നാം പ്രതി) സിസ്റ്റര്‍ സെഫിയും (ഒന്നാം പ്രതി) ഫാ.തോമസ് കോട്ടൂരും തമ്മിലുള്ള ലൈംഗികബന്ധം കാണാന്‍ ഇടയായതാണ് സിസ്റ്റര്‍ അഭയ കൊല്ലപ്പെടാന്‍ കാരണം. ഇതിന് ശക്തമായ തെളിവുകളും പ്രോസിക്യൂഷന്‍ സാക്ഷിമൊഴികളും കോടതിക്ക് മുന്‍പില്‍ ഉണ്ടെന്ന് സിബിഐ പ്രോസിക്യൂട്ടര്‍ വാദിച്ചിരുന്നു.

ഇതോടൊപ്പം സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ട ദിവസം പുലര്‍ച്ചെ അഞ്ചു മണിക്ക് ശേഷം ഫാ.തോമസ് കോട്ടൂരും, ഫാ.ജോസ് പൂതൃക്കയിലുംകോണ്‍വെന്റിന്റെ സ്റ്റെയര്‍കേസ് വഴി ടെറസിലേയ്ക്ക് കയറിപോകുന്നത് കണ്ടുവെന്നും മൊഴിയുണ്ട്.

അതേസമയം തിരുവനന്തപുരം സിബിഐ കോടതിയില്‍ അഭയ കേസിൽ പ്രോസിക്യൂഷന്‍ അന്തിമ വാദം നാളെയും തുടരും.

Tags :