പിണറായി വിജയന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന് ഇ. ഡി വീണ്ടും നോട്ടീസ് നൽകും ; പുതിയ ശബ്ദരേഖ പുറത്തുവന്ന സാഹചര്യത്തില്‍ സ്വപ്നയെ വീണ്ടും ഇ.ഡി ചോദ്യം ചെയ്യാനും നീക്കം

പിണറായി വിജയന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന് ഇ. ഡി വീണ്ടും നോട്ടീസ് നൽകും ; പുതിയ ശബ്ദരേഖ പുറത്തുവന്ന സാഹചര്യത്തില്‍ സ്വപ്നയെ വീണ്ടും ഇ.ഡി ചോദ്യം ചെയ്യാനും നീക്കം

സ്വന്തം ലേഖകൻ

തിരുവനന്തപുരം: രാജ്യത്തെ നടുക്കിയ സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന് ചോദ്യം ചെയ്യലിനായി എന്‍ഫോഴ്സ്മെന്റ് ഡയറക്‌ട്രേറ്റ് വീണ്ടും നോട്ടീസ് നല്‍കും. സി. എം രവീന്ദ്രന്‍ കോവി‍ഡ് നെഗറ്റീവായിയെന്ന് അറിയിച്ചതിന്റെ പശ്ചാത്തലത്തിലാണ് നോട്ടീസ് നൽകുന്നത്.

നോട്ടീസ് നല്‍കി അടുത്ത ആഴ്ച്ച വിളിപ്പിക്കാനാണ് ഇഡിയുടെ തീരുമാനം. തിങ്കളാഴ്ച ചേരുന്ന യോഗത്തില്‍ ഇ. ഡി എന്ന് ചോദ്യം ചെയ്യണമെന്നതടക്കമുള്ള വിഷയങ്ങളില്‍ തീരുമാനമെടുക്കും. കേസുമായി ബന്ധപ്പെട്ട് രവീന്ദ്രനെ നേരത്തേ ചോദ്യം ചെയ്യാന്‍ എന്‍ഫോഴ്സ്മെന്റ് വിളിച്ചിരുന്നു. എന്നാല്‍ വൈറസ് ബാധിച്ചതിന് പിന്നാലർ ചോദ്യം ചെയ്യല്‍ മാറ്റിവെക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്വർണ്ണക്കടത്ത് കേസിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് നീളുന്നതിന്റെ സൂചനയാണ് സിഎം രവീന്ദ്രന്റെ ചോദ്യം ചെയ്യല്‍ സൂചിപ്പിക്കുന്നതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

ശിവശങ്കറിന്‍റെ ചോദ്യം ചെയ്യലില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് രവീന്ദ്രനെ ചോദ്യം ചെയ്യുന്നത്.

അതിനിടെ സ്വപ്നയിടേത് എന്ന പേരിൽ പുതിയ ശബ്ദരേഖ പുറത്തുവന്ന സാഹചര്യത്തില്‍ സ്വപ്നയെ വീണ്ടും ചോദ്യം ചെയ്യാനും ഇഡി നീക്കം നടക്കുന്നുണ്ട്. ഇക്കാര്യത്തില്‍ അനുമതിക്കായി കോടതിയെ സമീപിക്കാനാണ് ഇഡി നീക്കം.