സിസ്റ്റർ ജെസീനയുടെ മരണത്തിൽ അസ്വാഭാവികതയുണ്ടെന്ന് നാട്ടുകാർ ; ഉച്ചമുതൽ കാണാനില്ലെന്ന് മഠം അധികൃതർ പറയുമ്പോഴും സിസ്റ്ററെ തിരക്കി ആരും സമീപ പ്രദേശങ്ങളിൽ പോലും എത്തിയിരുന്നില്ലെന്ന് സമീപവാസികൾ : മൃതദേഹം പുറത്തെടുക്കുമ്പോഴെക്കും മറ്റ് സിസ്റ്റർമാരെ മഠത്തിൽ നിന്നും മാറ്റിയെന്നും ആരോപണം

സ്വന്തം ലേഖകൻ കൊച്ചി: ഇനിയും ദുരൂഹത മാറാതെ കന്യാസ്ത്രീയെ മഠത്തിന് സമീപമുള്ള പാറമടയിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം. വാഴക്കാല മൂലേപ്പാടം റോഡിലെ സെയ്ന്റ് തോമസ് കോൺവെന്റിലെ കന്യാസ്ത്രീയായ ഇടുക്കി കീരിത്തോട് കുരിശുംമൂട്ടിൽ തോമസിന്റെ മകൾ ജെസീനയെയാണ് (44) കഴിഞ്ഞ ദിവസം മരിച്ചനിലയിൽ കണ്ടെത്തിയത്. മാനസിക അസ്വാസ്ഥ്യത്തിന് ചികിത്സയിലാണെന്ന മഠത്തിന്റെ വാദം തെറ്റാണെന്നാണ് ബന്ധുക്കൾ നേരത്തെ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം പോലും സിസ്റ്റർ ജെസീന അയൽക്കാരോട് സന്തോഷത്തോടെ സംസാരിക്കുകയും വിശേഷങ്ങൾ തിരക്കുകയും ചെയ്തിരുന്നതായി സമീപവാസികൾ വ്യക്തമാക്കി. മരണം നടന്ന വിവരം നാട്ടുകാർ അറിയുന്നത് വൈകുന്നേരം ആറു […]

കന്യാസ്ത്രീയെ മഠത്തിന് സമീപത്തെ പാറമടയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം : ഉച്ചഭക്ഷണത്തിന് ശേഷമാണ് കാണാതായതെന്ന് സഹപ്രവർത്തകർ ; 11 വർഷമായി സിസ്റ്റർ ജെസീന മാനസികരോഗത്തിന് ചികിത്സ തേടിയിരുന്നനെന്ന കോൺവെന്റ് അധികൃതരുടെ വാദത്തെ എതിർത്ത് ബന്ധുക്കൾ

സ്വന്തം ലേഖകൻ കൊച്ചി: കാക്കനാട് മഠത്തിന് സമീപമുള്ള പാറമടയിൽ മരിച്ചനിലയിൽ കണ്ടെത്തിയ കന്യാസ്ത്രീയുടെ മൃതദേഹം ഇന്ന് മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യും. സംഭവത്തിൽ അസ്വഭാവിക മരണത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. വാഴക്കാല മൂലേപ്പാടം സെന്റ് തോമസ് കോൺവന്റിലെ സിസ്റ്റർ ജെസീനയെ (45)യാണ് കഴിഞ്ഞ ദിവസം പാറമടയിൽ മുങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്. ഇടുക്കി കീരിത്തോട് കുരിശുമൂട്ടിൽ തോമസിന്റെയും മോണിക്കയുടെയും മകളാണ്. കോൺവന്റ് വളപ്പിനോടു ചേർന്നുള്ള മൂലേപ്പാടം ക്വാറിയിലാണ് ഇന്നലെ വൈകിട്ടോടെ ആറിനാണ് മൃതദേഹം കണ്ടെത്തിയത്. സിസ്റ്റർ ജെസീന രാവിലെ തലവേദനയാണെന്നു പറഞ്ഞ് പള്ളിയിൽ പ്രാർത്ഥനയ്ക്കു പോയിരുന്നില്ലെന്ന് സഹപ്രവർത്തകർ […]