ഉറ്റസുഹൃത്തുക്കളുടെ വിയോഗത്തിൽ വിതുമ്പി ഏലപ്പാറ

ഉറ്റസുഹൃത്തുക്കളുടെ വിയോഗത്തിൽ വിതുമ്പി ഏലപ്പാറ

സ്വന്തം ലേഖകൻ

ഏലപ്പാറ: എം.സി റോഡിൽ ഒക്കലിനും വല്ലത്തിനും ഇടയിൽ കാരിക്കോട് വളവിൽ ഇന്നലെയുണ്ടായ അപകടത്തിൽ മരിച്ചത് ഏലപ്പാറ സ്വദേശികളായ ഉറ്റസുഹൃത്തുക്കൾ.

ഇവരുടെ വിയോഗം ഏലപ്പാറ ഗ്രാമത്തെ കണ്ണീരണിയിച്ചു. സന്തതസഹചാരികളായിരുന്ന അഞ്ചുപേരാണ് പെരുമ്പാവൂരിൽ അപകടത്തിൽപെട്ട് മരണമടഞ്ഞത്. തോട്ടം തൊഴിലാളികളായ നിർധന കുടുംബങ്ങളിലെ അംഗങ്ങളായിരുന്നു ജനീഷ്, വിജയ്, ഉണ്ണി, കിരൺ എന്നിവർ ഏലപ്പാറയിൽ ഓട്ടോ ഡ്രൈവർമാരായിരുന്നു. ഇവർക്കൊപ്പം സമീപവാസിയായ ജെറിനും ഒരുമിച്ചായിരുന്നു എപ്പോഴും യാത്ര. വിജയ് ന് അഞ്ചുമാസം പ്രായമുള്ള കുഞ്ഞുണ്ട്. അപകട വിവരം വ്യാഴാഴ്ച രാവിലെയാണ് തോട്ടത്തിലും മേഖലയിലും വീടുകളിലുമറിയുന്നത്. അതോടെ മരിച്ചവരുടെ ലയങ്ങളിലേക്ക് ജനപ്രവാഹമായിരുന്നു. ഓട്ടോ ഡ്രൈവർമാരായ ഇവർ നാട്ടിൽ എല്ലാവർക്കും പ്രിയപ്പെട്ടവരായിരുന്നു. പ്രിയപ്പെട്ട കൂട്ടുകാരുടെ വേർപാട് സഹിക്കാനാവാതെ വാവിട്ട് നിലവിളിക്കുന്ന ചെറുപ്പക്കാർ അവിടെ കൂടിയവരുടെ കണ്ണുകളെയും ഈറനണിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

Leave a Reply

Your email address will not be published.