മാസങ്ങളായി ഇരുട്ടിൽ തപ്പി ശാസ്ത്രി റോഡിലെ വെയ്റ്റിംഗ് ഷെഡ്;തപ്പി തടഞ്ഞ് യാത്രക്കാർ; ഇരുട്ടിൻ്റെ മറവിൽ അനാശാസ്യക്കാരടക്കം വെയ്റ്റിംഗ് ഷെഡ് കൈയേറുന്നു; വനിതകളടക്കമുള്ള യാത്രക്കാരെ സാമൂഹിക വിരുദ്ധർ വെയ്റ്റിംഗ് ഷെഡിൽ നിന്നും ആട്ടിയോടിക്കുന്നു; കളക്ടറും, എസ്പിയും, ജില്ലാ പഞ്ചായത്ത് പ്രസിഡൻറും, നഗരസഭാ അധ്യക്ഷയും വനിതകൾ; സുരക്ഷ ഇന്നോവയിൽ യാത്ര ചെയ്യുന്ന ഇവർക്ക് മാത്രം മതിയോ?

മാസങ്ങളായി ഇരുട്ടിൽ തപ്പി ശാസ്ത്രി റോഡിലെ വെയ്റ്റിംഗ് ഷെഡ്;തപ്പി തടഞ്ഞ് യാത്രക്കാർ; ഇരുട്ടിൻ്റെ മറവിൽ അനാശാസ്യക്കാരടക്കം വെയ്റ്റിംഗ് ഷെഡ് കൈയേറുന്നു; വനിതകളടക്കമുള്ള യാത്രക്കാരെ സാമൂഹിക വിരുദ്ധർ വെയ്റ്റിംഗ് ഷെഡിൽ നിന്നും ആട്ടിയോടിക്കുന്നു; കളക്ടറും, എസ്പിയും, ജില്ലാ പഞ്ചായത്ത് പ്രസിഡൻറും, നഗരസഭാ അധ്യക്ഷയും വനിതകൾ; സുരക്ഷ ഇന്നോവയിൽ യാത്ര ചെയ്യുന്ന ഇവർക്ക് മാത്രം മതിയോ?

സ്വന്തം ലേഖകൻ

കോട്ടയം: നഗരത്തിന്റെ പല ഭാഗങ്ങളും ഇരുട്ടിലായിട്ട് മാസങ്ങൾ. വഴിവിളക്കുകൾ തെളിയാതെ ഇരുട്ടിലാകുന്ന നഗരത്തിൻ്റെ പല ഭാഗങ്ങളും അനാശാസ്യക്കാരുടേയും സാമൂഹ്യവിരുദ്ധരുടേയും താവളമാണ്‌. കോട്ടയത്തെ പ്രധാനപ്പെട്ട ബസ് സ്റ്റോപ്പായ ശാസ്ത്രീ റോഡും ഇവിടുത്തെ വെയിറ്റിംഗ് ഷെഡും ഇരുട്ടിൽ മുങ്ങിയിട്ട് മാസങ്ങളായി.

സ്ത്രീകളും കുട്ടികളുമടക്കം നിരവധി യാത്രക്കാർ വന്നുപോകുന്ന ശാസ്ത്രീ റോഡിലെ വെയ്റ്റിംങ് ഷെഡിന് മുൻപിലുള്ള ഹൈ മാസ്റ്റ് ലൈറ്റും , വെയിറ്റിംങ് ഷെഡിനുള്ളിലെ പതിനഞ്ചോളം ലൈറ്റുകളും കത്താതായിട്ട് മാസങ്ങളായി. കഞ്ഞിക്കുഴിയിലേക്കും മണർകാട് ഭാഗത്തേക്കും പോകാനുള്ള നിരവധിയാളുകളാണ് ഇവിടെ വന്ന് ബസ് കാത്ത് നില്ക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലൈറ്റുകൾ പ്രവർത്തന രഹിതമായതോടെ ഇവിടം കൈയ്യടക്കിവച്ചിരിക്കുന്ന സാമൂഹ്യ വിരുദ്ധരും അനാശാസ്യക്കാരും യാത്രക്കാരെ അസഭ്യം പറയുകയം, ദേഹോപദ്രവം എല്പിക്കാൻ ശ്രമിക്കുകയും ചെയ്യുന്നത് പതിവ് കാഴ്ചയാണ്.

മസങ്ങളായി പ്രവർത്തനരഹിതമായ ലൈറ്റുകൾ പുന: സ്ഥാപിക്കണമെന്ന് നാട്ടുകാരും യാത്രക്കാരും നിരവധി തവണ പരാതി നല്കിയിട്ടും കണ്ടില്ലെന്ന ഭാവമാണ് ന​ഗരസഭ അധികൃതർ സ്വീകരിച്ചിരിക്കുന്നത്

തിരുനക്കര ഉത്സവം ആരംഭിച്ചിട്ട് ഇന്ന് എട്ട് ദിവസമായി.നാളെ പൂരമാണ്. നഗരത്തിൽ ആയിരങ്ങൾ രാവെന്നോ പകലെന്നോ വ്യത്യാസമില്ലാതെ വന്നുപോകുന്ന സമയത്ത് ക്ഷേത്രത്തിന്റെ സമീപ പ്രദേശങ്ങളിലും ഇതൊക്കെ തന്നെയാണ് അവസ്ഥ. ന​ഗരസഭ വൈസ്ചെയർമാന്റെ വാർഡ് ആയിട്ടുകൂടി ഈ പ്രദേശം ഇരുട്ടിലാണെന്ന കാര്യം അത്ഭുതപ്പെടുത്തുന്നു.

കളക്ടറും, എസ്പിയും , ജില്ലാ പഞ്ചായത്ത് പ്രസിഡന്റും, നഗരസഭാ അധ്യക്ഷയും വനിതകളാണ്. കാറിൽ സഞ്ചരിക്കുന്ന ഇവർ സാധാരണക്കാരായ സ്ത്രീകളുടെ ദുരിതങ്ങൾ അറിയുന്നില്ല. സുരക്ഷ ഇവർക്ക് മാത്രം പോരാ, സാധാരണക്കാരായ വനിതകൾക്കും കുട്ടികൾക്കും സുരക്ഷ വേണം. തേർഡ് ഐ ന്യൂസ് നിരന്തരമായി വാർത്ത പ്രസിദ്ധീകരിച്ചതോടെ തിരുനക്കര കല്ലിന് മുൻപിലെ ഹൈമാസ്റ്റ് ‘ ലൈറ്റ് കത്തിച്ചു എന്നത് മാത്രമാണ് ഏക ആശ്വസം.