ഇരട്ട പ്രഹരം; പെട്രോളിനും ഡീസലിനും പിന്നാലെ പാചക വാതക വിലയും കൂട്ടി

ഇരട്ട പ്രഹരം; പെട്രോളിനും ഡീസലിനും പിന്നാലെ പാചക വാതക വിലയും കൂട്ടി

സ്വന്തം ലേഖിക

കൊച്ചി: പെട്രോളിനും ഡീസലിനും പിന്നാലെ പാചക വാതക വിലയും കൂട്ടി.

ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന് 50 രൂപയാണ് കൂട്ടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊച്ചിയില്‍ 956 രൂപയാണ് പുതിയ വില.
അഞ്ച് കിലോയുടെ സിലിണ്ടറിന്റെ വിലയും കൂട്ടിയിട്ടുണ്ട്. സിലിണ്ടറിന് 13 രൂപയാണ് വര്‍ധിപ്പിച്ചത്.
ഇതോടെ വില 352 രൂപയായി.

നേരത്തെ വാണിജ്യ സിലണ്ടറിന്റെ വില വര്‍ധിപ്പിച്ചിരുന്നു. ഈ മാസം ആദ്യം വാണിജ്യ സിലിണ്ടറിന് 106 രൂപ 50 പൈസയാണ് കൂട്ടിയത്. വില കൂട്ടിയതോടെ കൊച്ചിയില്‍ വാണിജ്യ സിലിണ്ടറിന്റെ വില 2009 രൂപയായി ഉയര്‍ന്നിരുന്നു.

രാജ്യത്ത് ഡീസല്‍ ലിറ്ററിന് 85 പൈസയും, പെട്രോളിന് 88 പൈസയും ഇന്നലെ കൂട്ടിയിരുന്നു. 138 ദിവസത്തിന് ശേഷമാണ് ഇന്ധനവില വര്‍ദ്ധിച്ചത്.

പുതുക്കിയ വില പ്രാബല്യത്തില്‍ വന്നു. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 107 രൂപ 23 പൈസയും, ഡീസലിന് 94 രൂപ 32 പൈസയുമാണ് ഇന്നത്തെ വില. കോഴിക്കോട് പെട്രോള്‍ ലിറ്ററിന് 105 രൂപ 45 പൈസയും ഡീസലിന് 92 രൂപ 61 പൈസയുമായി.

അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിന് മുന്‍പാണ് രാജ്യത്ത് എണ്ണവിലയില്‍ വര്‍ദ്ധനവ് ഉണ്ടായത്. പിന്നീട് യുക്രെയിന്‍-റഷ്യ യുദ്ധം തുടങ്ങിയതോടെ ആഗോളതലത്തില്‍ ക്രൂഡ് ഓയില്‍ വില കുത്തനെ ഉയ‌ര്‍ന്നെങ്കിലും രാജ്യത്ത് അതിന്റെ പ്രതിഫലനമുണ്ടായില്ല.

യൂറോപ്പിലേക്ക് ആവശ്യമായ ഭൂരിഭാഗം ഇന്ധനവും നല്‍കുന്ന റഷ്യയ്‌ക്ക് അമേരിക്കയും ബ്രിട്ടണും വിവിധ യൂറോപ്യന്‍ രാജ്യങ്ങളും നിരോധനം കൊണ്ടുവന്നതോടെ ചൈനയിലേക്കും ഇന്ത്യയിലേക്കും ഇന്ധനം കയറ്റുമതി ചെയ്യാനും റഷ്യ തയ്യാറായിരുന്നു.