ഷാരോണ്‍ വധക്കേസ് വിചാരണ കേരളത്തില്‍ തന്നെ;  കുറ്റപത്രം സമർപ്പിക്കുന്നത് നെയ്യാറ്റിന്‍കര കോടതിയില്‍ ;.കേസില്‍ ഗ്രീഷ്മയാണ് ഒന്നാം പ്രതി. ഗ്രീഷ്ണയുടെ അമ്മ ബിന്ദു രണ്ടാം പ്രതിയും അമ്മാവന്‍ നിര്‍മ്മല്‍ കുമാര്‍ മൂന്നാം പ്രതിയുമാണ്;കേസ് ശാസ്ത്രീയമായി തെളിയിക്കാനാണ് അന്വേഷണസംഘത്തിന്‍റെ നീക്കം.

ഷാരോണ്‍ വധക്കേസ് വിചാരണ കേരളത്തില്‍ തന്നെ; കുറ്റപത്രം സമർപ്പിക്കുന്നത് നെയ്യാറ്റിന്‍കര കോടതിയില്‍ ;.കേസില്‍ ഗ്രീഷ്മയാണ് ഒന്നാം പ്രതി. ഗ്രീഷ്ണയുടെ അമ്മ ബിന്ദു രണ്ടാം പ്രതിയും അമ്മാവന്‍ നിര്‍മ്മല്‍ കുമാര്‍ മൂന്നാം പ്രതിയുമാണ്;കേസ് ശാസ്ത്രീയമായി തെളിയിക്കാനാണ് അന്വേഷണസംഘത്തിന്‍റെ നീക്കം.

സ്വന്തം ലേഖകൻ
തിരുവനന്തപുരം: ഷാരോണ്‍ വധക്കേസില്‍ വിചാരണ കേരളത്തില്‍ തന്നെ നടക്കും. കേരള പൊലീസ് കുറ്റപത്രം തയ്യാറാക്കി നെയ്യാറ്റിന്‍കര കോടതിയില്‍ സമര്‍പ്പിക്കും.

ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരമാണ് കേരളത്തില്‍ വിചാരണ നടത്താന്‍ തീരുമാനമായത്. കുറ്റകൃത്യം നടന്നത് തമിഴ്നാട്ടിലായതിനാല്‍ കേസ് കേരള പോലീസ് അന്വേഷിക്കുന്നതില്‍ നിയമതടസ്സമുണ്ടോ എന്ന് റൂറല്‍ എസ്.പി. നിയമോപദേശം തേടിയിരുന്നു.

കൊലപാതകവുമായി ബന്ധപ്പെട്ട തയാറെടുപ്പുകളും വിഷം നല്‍കലുമെല്ലാം നടന്നത് മുഖ്യപ്രതി ഗ്രീഷ്മയുടെ രാമവര്‍മ്മന്‍ചിറയിലെ വീട്ടിലാണ്. ഇത് കേരള അതിര്‍ത്തിക്ക് സമീപം തമിഴ്നാട്ടിലെ പളുകല്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലാണ്. വിഷം വാങ്ങിയതും തെളിവുകള്‍ നശിപ്പിച്ചതും അടക്കം കൊലപാതകവുമായി ബന്ധപ്പെട്ട പ്രധാന സംഭവങ്ങളെല്ലാം നടന്നതും ഇവിടെയാണ്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേസ് കേരളത്തിലേയോ തമിഴ്നാട്ടിലേയോ പോലീസ് അന്വേഷിക്കുന്നതില്‍ നിയമതടസ്സമില്ല. എന്നാല്‍ വിചാരണയ്ക്കും അന്വേഷണത്തിനും കൂടുതല്‍ അനിയോജ്യം തമിഴ്നാടാണെന്നും ജില്ലാ ഗവണ്‍മെന്റ് പ്ലീഡര്‍ വെമ്പായം എ.എ.ഹക്കീം നിയമോപദേശം നൽകി.

കേസില്‍ ഗ്രീഷ്മയാണ് ഒന്നാം പ്രതി. ഗ്രീഷ്ണയുടെ അമ്മ ബിന്ദു രണ്ടാം പ്രതിയും അമ്മാവന്‍ നിര്‍മ്മല്‍ കുമാര്‍ മൂന്നാം പ്രതിയുമാണ്. പത്ത് മാസം നീണ്ട പദ്ധതിക്കു ശേഷമാണ് ഷാരോണിനെ ഗ്രീഷ്മ കൊലപ്പെടുത്തിയതെന്ന് പൊലീസ് കുറ്റപ്പെടുത്തുന്നു. ഈ മാസം 25 ന് മുമ്ബ് കുറ്റപത്രം നല്‍കുമെന്നാണ് പൊലീസ് പറയുന്നത്. ഗ്രീഷ്മയെ അറസ്റ്റ് ചെയ്ത് 90 ദിവസത്തിനു മുമ്പ് കുറ്റപത്രം നല്‍കും. സ്പെഷ്യന്‍ പബ്ലിക് പ്രോസിക്യൂട്ടറായി കേസില്‍ അഡ്വ വിനീത് കുമാറിനെ നിയമിച്ചു.

നാഗര്‍കോവിലിലെ സൈനികനുമായി വിവാഹം ഉറപ്പിച്ചിട്ടും പ്രണയത്തില്‍ നിന്ന് ഷാരോണ്‍ പിന്മാറാതെ വന്നതോടെയാണ് വധിക്കാന്‍ ഗ്രീഷ്മ ശ്രമം തുടങ്ങിയത്. നെയ്യൂര്‍ ക്രിസ്റ്റ്യന്‍ കോളേജില്‍ വച്ചായിരുന്നു ആദ്യ വധശ്രമം. കടയില്‍ നിന്ന് വാങ്ങിയ മാങ്ങാ ജ്യൂസ് കുപ്പിയില്‍ 50 ഡോളോ ഗുളികകള്‍ പൊടിച്ച്‌ കലര്‍ത്തി ഷാരോണിന് കുടിയ്ക്കാന്‍ നല്‍കി. കയ്പ് കാരണം ജ്യൂസ് തുപ്പിക്കളഞ്ഞതുകൊണ്ട് ഷാരോണ്‍ രക്ഷപ്പെട്ടു.

ക്രിസ്റ്റ്യന്‍ കോളേജിനോട് ചേര്‍ന്നുള്ള ആശുപത്രിയിലെ ശുചിമുറിയില്‍ വച്ചാണ് ജ്യൂസ് നല്‍കിയത്. കുഴുത്തുറ പഴയ പാലത്തില്‍ വച്ച്‌ ജ്യൂസ് ചലഞ്ച് എന്ന പേരിലും ഗുളിക കലര്‍ത്തിയ മാങ്ങാ ജ്യൂസ് നല്‍കി വധിക്കാന്‍ ശ്രമമുണ്ടായി. പാലത്തിലും ഗ്രീഷ്മയെ എത്തിച്ച്‌ തെളിവെടുപ്പുണ്ടായി. ഇത് രണ്ടും പരാജയപ്പെട്ടതോടെയാണ് കളനാശിനി കലര്‍ത്തിയ കഷായം നല്‍കി ഷാരോണിനെ വകവരുത്തിയത്. ത്രിപ്പരപ്പില്‍ ജൂണ്‍ ജൂലൈ മാസങ്ങളില്‍ ഗ്രീഷ്മയും ഷാരോണും ഒരുമിച്ച്‌ താമസിച്ച ഹോം സ്റ്റേയിലും തെളിവെടുപ്പ് നടത്തി. ആകാശവാണിയില്‍ നടത്തിയ ശബ്ദപരിശോധനാ റിപ്പോര്‍ട്ടു കൂടി ശേഖരിച്ച്‌ കേസ് ശാസ്ത്രീയമായി തെളിയിക്കാനാണ് അന്വേഷണസംഘത്തിന്‍റെ നീക്കം.

Tags :