ഷാരോണ്‍ വധക്കേസ് വിചാരണ കേരളത്തില്‍ തന്നെ; കുറ്റപത്രം സമർപ്പിക്കുന്നത് നെയ്യാറ്റിന്‍കര കോടതിയില്‍ ;.കേസില്‍ ഗ്രീഷ്മയാണ് ഒന്നാം പ്രതി. ഗ്രീഷ്ണയുടെ അമ്മ ബിന്ദു രണ്ടാം പ്രതിയും അമ്മാവന്‍ നിര്‍മ്മല്‍ കുമാര്‍ മൂന്നാം പ്രതിയുമാണ്;കേസ് ശാസ്ത്രീയമായി തെളിയിക്കാനാണ് അന്വേഷണസംഘത്തിന്‍റെ നീക്കം.

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഷാരോണ്‍ വധക്കേസില്‍ വിചാരണ കേരളത്തില്‍ തന്നെ നടക്കും. കേരള പൊലീസ് കുറ്റപത്രം തയ്യാറാക്കി നെയ്യാറ്റിന്‍കര കോടതിയില്‍ സമര്‍പ്പിക്കും. ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരമാണ് കേരളത്തില്‍ വിചാരണ നടത്താന്‍ തീരുമാനമായത്. കുറ്റകൃത്യം നടന്നത് തമിഴ്നാട്ടിലായതിനാല്‍ കേസ് കേരള പോലീസ് അന്വേഷിക്കുന്നതില്‍ നിയമതടസ്സമുണ്ടോ എന്ന് റൂറല്‍ എസ്.പി. നിയമോപദേശം തേടിയിരുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട തയാറെടുപ്പുകളും വിഷം നല്‍കലുമെല്ലാം നടന്നത് മുഖ്യപ്രതി ഗ്രീഷ്മയുടെ രാമവര്‍മ്മന്‍ചിറയിലെ വീട്ടിലാണ്. ഇത് കേരള അതിര്‍ത്തിക്ക് സമീപം തമിഴ്നാട്ടിലെ പളുകല്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലാണ്. വിഷം വാങ്ങിയതും തെളിവുകള്‍ നശിപ്പിച്ചതും അടക്കം കൊലപാതകവുമായി […]