ഷാരോണിന്റേതും നരബലിയോ….? ഗ്രീഷ്മ കാമുകനെ കൊന്നത് ആദ്യഭര്‍ത്താവ് മരിക്കുമെന്ന അന്ധവിശ്വാസത്തെ തുടര്‍ന്ന്; കൊലപാതകം ആസൂത്രണം ചെയ്തത് പട്ടാളക്കാരനുമായുള്ള വിവാഹം നിശ്ചയിച്ചതോടെ; നടുക്കുന്ന വെളിപ്പെടുത്തലുകളുമായി യുവാവിന്റെ അമ്മ…..!
സ്വന്തം ലേഖിക
തിരുവനന്തപുരം: പാറശ്ശാലയിലെ യുവാവിന്റെ മരണം കൊലപാതകമാണെന്ന് തെളിയുമ്പോള്‍ ഞെട്ടലോടെയാണ് കേരളം ആ വാര്‍ത്ത കേള്‍ക്കുന്നത്.
കഷായത്തില്‍ കോപ്പര്‍ സള്‍ഫേറ്റ് (തുരിശ്) കലക്കി നല്കിയാണ് കൊലപാതകം നടത്തിയത്. പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടര്‍ നല്‍കിയ വിവരങ്ങളാണ് കേസില്‍ നിര്‍ണായകമായത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പട്ടാളക്കാരനുമായുള്ള വിവാഹം നിശ്ചയിച്ചതോടെയാണ് പെണ്‍കുട്ടി കൊലപാതകം ആസൂത്രണം ചെയ്തത്. അന്ധവിശ്വാസത്തിന്‍റെ പേരില്‍ മകനെ ഗ്രീഷ്മ കൊന്നതാണെന്ന് ഷാരോണിന്‍റെ അമ്മ പറഞ്ഞു.
ഗ്രീഷ്മയുടെ ആദ്യ ഭര്‍ത്താവ് മരിക്കുമെന്ന് ജാതകത്തിലുണ്ട്. പെണ്‍കുട്ടിക്ക് മറ്റൊരു വിവാഹം ഉറപ്പിച്ചിരുന്നു. അതിന് മുന്‍പ് മകനെക്കൊണ്ട് വീട്ടില്‍ വെച്ച് താലിക്കെട്ടിക്കുകയായിരുന്നെന്നും ഷാരോണിന്‍റെ അമ്മ പറഞ്ഞു.
മകനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ബോധപൂര്‍വം കൊലപ്പെടുത്തിയത് ആണെന്നും പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കുമെന്നും പിതാവ് പ്രതികരിച്ചു. ഇതോടെ ഷാരോണിന്റെ കൊലപാതകം നടുക്കുന്ന നരബലിയിലേക്ക് തന്നെയാണ് വിരല്‍ ചൂണ്ടുന്നത്.
ഷാരോണിന്റെ മരണത്തില്‍ പങ്കുണ്ടെന്ന് വനിതാ സൃഹൃത്ത് ഗ്രീഷ്മ അന്വേഷണ സംഘത്തിനു മുന്നില്‍ കുറ്റസമ്മതം നടത്തി. ഷാരോണിനു നല്‍കിയ കഷായത്തില്‍ വിഷപദാര്‍ഥം കലര്‍ത്തിയെന്നാണ് ഗ്രീഷ്മയുടെ മൊഴി.
ഷാരോണിനെ ഒഴിവാക്കാനായിരുന്നു കൊലപാതകമെന്നാണ് ഇവര്‍ പൊലീസിനോടു പറഞ്ഞത്. ഗ്രീഷ്മയുടെ അറസ്റ്റ് ഉടനുണ്ടാകും. പാറശാല പൊലീസില്‍ നിന്ന് ഇന്നലെ അന്വേഷണം ഏറ്റെടുത്ത ജില്ലാ ക്രൈംബ്രാഞ്ച് പെണ്‍കുട്ടിയെ ഇന്ന് സുദീര്‍ഘമായി ചോദ്യം ചെയ്തിരുന്നു. ഏതാണ്ട് എട്ടു മണിക്കൂറോളമാണ് വനിതാ സുഹൃത്തിനെ ചോദ്യം ചെയ്തത്.