play-sharp-fill
ലോട്ടറിയടിച്ച വിവരമറിഞ്ഞ് സിപിഎം പ്രവര്‍ത്തകര്‍ ഭാഗ്യശാലിയുടെ വീട്ടില്‍ ചെന്നത് ഒരു കോടി ആവശ്യപ്പെട്ട്;  ഓണം ബംബര്‍ ഭാഗ്യശാലി നാടുവിടാന്‍ കാരണം സിപിഎം എന്ന് വി മുരളീധരന്‍

ലോട്ടറിയടിച്ച വിവരമറിഞ്ഞ് സിപിഎം പ്രവര്‍ത്തകര്‍ ഭാഗ്യശാലിയുടെ വീട്ടില്‍ ചെന്നത് ഒരു കോടി ആവശ്യപ്പെട്ട്; ഓണം ബംബര്‍ ഭാഗ്യശാലി നാടുവിടാന്‍ കാരണം സിപിഎം എന്ന് വി മുരളീധരന്‍

സ്വന്തം ലേഖിക

തിരുവനന്തപുരം: സിപിഎമ്മിന്റെ പിരിവ് ഭയന്നാണ് 25 കോടിയുടെ തിരുവോണം ബമ്പര്‍ ജേതാവ് നാടുവിട്ടതെന്ന് വി മുരളീധരന്‍.

ലോട്ടറിയടിച്ച വിവരമറിഞ്ഞ് സിപിഎം പ്രവര്‍ത്തകര്‍ ഭാഗ്യശാലിയുടെ വീട്ടില്‍ ചെന്നെന്നും ഒരു കോടിയാണ് ആവശ്യപ്പെട്ടതെന്നും മുരളീധരന്‍ ആരോപിച്ചു. വെള്ളനാട് യുവമോര്‍ച്ച സംസ്ഥാന പഠനശിബിരം ഉദ്ഘാടനം ചെയ്തുകൊണ്ടാണ് ബിജെപി നേതാവിന്റെ പ്രതികരണം. വി

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘മാര്‍ക്കിസ്റ്റ് പാര്‍ട്ടി വലിയ കോര്‍പറേറ്റ് സംവിധാനമാകുകയാണ്. കോര്‍പറേറ്റ് പാര്‍ട്ടിക്ക് ഉള്ളതിനെക്കാള്‍ സമ്പത്താണ് മാര്‍ക്കിസ്റ്റ് പാര്‍ട്ടിക്കുള്ളത്.

വിദ്യാര്‍ത്ഥി സംഘടനയുടേയും ട്രേഡ് യൂനിയനുകളുടേയുമെല്ലാം പേരില്‍ പാര്‍ട്ടി കെട്ടിപ്പൊക്കുന്ന കെട്ടിടങ്ങള്‍ക്കുള്ള പണം എവിടെ നിന്നാണ് കിട്ടുന്നത്. തൊഴിലാളികളുടെ പാര്‍ട്ടിയല്ലേ? മുഖ്യമന്ത്രിയുടെ വിദേശയാത്രയെ ചോദ്യം ചെയ്തപ്പോള്‍ അവര്‍ പറഞ്ഞത് സ്വന്തം ചെലവില്‍ കൊണ്ടുപോയെന്നാണ്.

അതിനുള്ള എന്ത് വരുമാനമാണ് നേതാക്കന്‍മാര്‍ക്ക് ഉള്ളത്? അവര്‍ തൊഴിലാളി പാര്‍ട്ടിയുടെ നേതാക്കളല്ലേ? കേരളത്തിലെ ജനങ്ങളെ കൊള്ളയടിച്ച്‌ കൊണ്ട് നേടുന്ന പണമാണ്. മാര്‍ക്കിസ്റ്റ് പാര്‍ട്ടി പണമുണ്ടാക്കുകയാണ് ആ പണം ഉപയോഗിച്ച്‌ ആളുകളെ സ്വാധീനിക്കുന്നു.

മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി കേരളത്തിലെ വലിയൊരു മാഫിയാ സംഘമാണ്. ആരെയാണോ നിയന്ത്രിക്കേണ്ടത് അവരെ ഭീഷണിപ്പെടുത്താന്‍ അറിയാം.

ആരെയാണോ ആക്രമിക്കേണ്ടത് അവരെ ആക്രമിക്കാനുള്ള ഗുണ്ടാ സംഘങ്ങളുണ്ട്. ആരെയൊക്കെ നിയന്ത്രിക്കണമോ അവരെ നിയന്ത്രിക്കാനുള്ള സംവിധാനമുണ്ട്. അതിനുള്ള പണമാണ് ഈ രീതിയില്‍ പല മാര്‍ഗങ്ങളിലൂടെ ആര്‍ജിക്കുന്നതെന്നും മുരളീധരൻ പറഞ്ഞു.