ഉല്ലാസം സിനിമ ഡബ്ബിങ്ങ് : അമ്മ തീരുമാനിക്കും താൻ അനുസരിക്കും ഷെയ്ൻ നിഗം

ഉല്ലാസം സിനിമ ഡബ്ബിങ്ങ് : അമ്മ തീരുമാനിക്കും താൻ അനുസരിക്കും ഷെയ്ൻ നിഗം

 

സ്വന്തം ലേഖകൻ

കൊച്ചി : ഉല്ലാസം സിനിമയുടെ ഡബ്ബിങ്ങ് പൂർത്തിയാക്കുന്നത് സംബന്ധിച്ച് തർക്കം തുടരുന്നതിനിടെ പ്രതികരണവുമായി ഷെയ്ൻ നിഗം രംഗത്ത്. താരസംഘടനയായ അമ്മയുടെ തീരുമാനം അനുസരിച്ച് മുന്നോട്ട് പോകുമെന്നാണ് ഷെയ്ൻ നിർമാതാക്കൾക്ക് അയച്ച കത്തിൽ വ്യക്തമാക്കിയത്.

നേരത്തെ നിർമ്മാതാക്കളുടെ സംഘടന ഉല്ലാസം സിനിമയുടെ ഡബിങ്ങ്, പൂർത്തീകരിക്കാതെ ഷെയ്‌നുമായി ചർച്ചകൾക്കില്ലെന്ന് പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഷെയ്ൻ ഇപ്പോൾ പ്രതികരിച്ചിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒമ്ബതാം തീയതി ചേരുന്ന എക്‌സ്‌ക്യുട്ടിവ് കമ്മിറ്റി യോഗത്തിന് ശേഷം അമ്മ എടുക്കുന്ന തീരുമാനം അംഗീകരിക്കുമെന്നാണ് ഷെയ്ൻ നിർമ്മാതാക്കൾക്കയച്ച കത്തിലൂടെ വ്യക്തമാക്കിയിരിക്കുന്നത്.