പതിനഞ്ചുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി ; പിതാവും സഹോദരന്റെ സുഹൃത്തും അറസ്റ്റിൽ : സംഭവം പെൺകുട്ടി വെളിപ്പെടുത്തിയത് സ്കൂളിൽ നടന്ന കൗൺസിലിങ്ങിൽ

പതിനഞ്ചുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി ; പിതാവും സഹോദരന്റെ സുഹൃത്തും അറസ്റ്റിൽ : സംഭവം പെൺകുട്ടി വെളിപ്പെടുത്തിയത് സ്കൂളിൽ നടന്ന കൗൺസിലിങ്ങിൽ

സ്വന്തം ലേഖകൻ

കൊല്ലം: ചാത്തന്നൂരിൽ 15 വയസ്സുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി. സംഭവത്തിൽ പിതാവും പെൺകുട്ടിയുടെ സഹോദരന്റെ സുഹൃത്തും പൊലീസ് പിടിയിൽ.

പെൺകുട്ടിയുടെ പിതാവായ 45-കാരനും സഹോദരന്റെ സുഹൃത്തായ നൗഷാദി(22)നെയുമാണ് ചാത്തന്നൂർ പോലീസ് പിടികൂടിയത്. സ്കൂളിൽ നടത്തിയ കൗൺസിലിങ്ങിനിടയിലാണ് പെൺകുട്ടി പീഡനവിവരം വെളിപ്പെടുത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2020 നവംബർ മുതൽ താൻ നിരന്തരം ലൈംഗിക പീഡനത്തിനിരയായെന്നാണ് പെൺകുട്ടി കൗൺസിലിങ്ങിൽ വ്യക്തമാക്കി. തുടർന്ന് പൊലീസ് കേസെടുക്കുകയും പ്രതികളെ പിടികൂടുകയായിരുന്നു.

പീഡനത്തിനിരയായ പെൺകുട്ടി നിലവിൽ മൂന്നുമാസം ഗർഭിണിയാണ്. പോക്സോ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കും.