play-sharp-fill
വിൽപനയ്ക്ക് വെയ്ക്കുന്നത് രതിമൂർച്ഛ ; ഇന്ത്യൻ സ്ത്രീകളെ ലക്ഷ്യമാക്കി 12 കോടി രൂപ ചെലവില്‍ വ്യത്യസ്ത സംരംഭവുമായി ഗോവൻ സ്വദേശി

വിൽപനയ്ക്ക് വെയ്ക്കുന്നത് രതിമൂർച്ഛ ; ഇന്ത്യൻ സ്ത്രീകളെ ലക്ഷ്യമാക്കി 12 കോടി രൂപ ചെലവില്‍ വ്യത്യസ്ത സംരംഭവുമായി ഗോവൻ സ്വദേശി

പനാജി : ഗോവ ആസ്ഥാനമായി പ്രവർത്തിക്കുന്ന യുവ സംരംഭകനാണ് റിതേഷ് ഡി റിറ്റെലിൻ. വെറും ഒരു സാധാ സംരംഭകനല്ല, ഇദ്ദേഹം വില്‍പ്പന നടത്തുന്നത് കേട്ടാല്‍ ആരും അന്തം വിട്ടുപോകുന്ന ചില കാര്യങ്ങളാണ്.

മൻസൂരി എന്ന തന്റെ സ്ഥാപനം ആളുകള്‍ക്ക് വില്‍ക്കുന്നത് രതിമൂർച്ഛ ആണെന്നാണ് റിതേഷ് വ്യക്തമാക്കുന്നത്. 12 കോടി രൂപ മൂലധനത്തില്‍ ഇന്ത്യയിലെ സ്ത്രീകളെ ലക്ഷ്യമാക്കിയാണ് റിതേഷ് ഡി റിറ്റെലിൻ ഈ പുതിയ സംരംഭം ആരംഭിച്ചിരിക്കുന്നത്.

റിതേഷ് സ്ഥാപിച്ച മൻസൂരി എന്ന സ്റ്റാർട്ടപ്പ് സ്ത്രീകള്‍ക്കുള്ള ലൈംഗിക കളിപ്പാട്ടങ്ങള്‍ നിർമ്മിക്കുകയും വില്‍പ്പന നടത്തുകയും ചെയ്യുന്ന സ്ഥാപനമാണ്. പ്രതിവർഷം 40 ലക്ഷം രൂപ ചെലവിട്ടാണ് കമ്ബനിയുടെ ഉല്‍പ്പന്നങ്ങള്‍ നിർമ്മിക്കുന്നത്. ഇന്ത്യയില്‍ മുൻപ് ആരും ചിന്തിച്ചിട്ടില്ലാത്ത ഒരു സംരംഭം എന്ന നിലയില്‍ സ്ത്രീകള്‍ക്കിടയില്‍ മികച്ച പ്രതിഫലനമാണ് തന്റെ സംരംഭത്തിന് ലഭിക്കുന്നത് എന്നാണ് റിതേഷ് വ്യക്തമാക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്ത്രീകള്‍ക്കുള്ള ലൈംഗിക കളിപ്പാട്ടങ്ങളുടെ സാങ്കേതികവിദ്യയുടെ കാര്യത്തില്‍ ഇന്ത്യ ഇപ്പോഴും വളരെ പുറകിലാണെന്നാണ് റിതേഷിന്റെ അഭിപ്രായം. 2019 ലാണ് അദ്ദേഹം ഈ പുതിയ സംരംഭം ആരംഭിക്കുന്നത്. എന്നാല്‍ അക്കാലത്ത് വില്‍പ്പനക്കോ മാർക്കറ്റിങ്ങിനോ ആളുകളെ ലഭിക്കുക പോലും ചെയ്യാത്ത അവസ്ഥയായിരുന്നു ഉണ്ടായിരുന്നത്. തന്റേത് വെറുമൊരു ലൈംഗിക കളിപ്പാട്ട നിർമ്മാണ കമ്ബനിയല്ല മറിച്ച്‌ ഒരു വെല്‍നസ് സ്റ്റാർട്ടപ്പ് ആണെന്നാണ് റിതേഷ് ഡി റിറ്റെലിന്റെ അഭിപ്രായം. വരുംവർഷങ്ങളില്‍ തന്റെ ഈ സംരംഭം കൂടുതല്‍ ജനപ്രിയമാകുമെന്നും അദ്ദേഹം വിശ്വസിക്കുന്നു.