ലിംഗമാറ്റ ശസ്ത്രക്രിയ നടത്താനിരുന്ന യുവാവിന് ഷോക്ക് ട്രീറ്റ്‌മെന്റ് നല്‍കി; ആശുപത്രിയ്‌ക്കെതിരെ കേസ്
ലിംഗമാറ്റ ശസ്ത്രക്രിയ നടത്താനിരുന്ന യുവാവിന് ഷോക്ക് ട്രീറ്റ്‌മെന്റ് നല്‍കിയ സംഭവത്തില്‍ ആശുപത്രിയ്‌ക്കെതിരെ കേസ്. ചൈനയിൽ ആണ് സംഭവം.
27 കാരനായ ലിംഗര്‍ എന്ന യുവാവാണ് ആശുപത്രിയ്‌ക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്.
97 ദിവസത്തോളം തന്നെ ആശുപത്രിയിൽ നിർബന്ധിതമായി ചികിത്സിപ്പിച്ചുവെന്നും ദിവസങ്ങളോളം ഷോക്ക് ട്രീറ്റ്‌മെന്റ് നൽകിയെന്നുമാണ് യുവാവിന്റെ പരാതി.
വടക്കൻ ചൈനയിലെ ഹുബൈയ് പ്രവിശ്യയിൽ നിന്നുള്ള ഒരു ലൈവ് സ്ട്രീമറാണ് ലിംഗർ.
ജനിച്ചത് ഒരു പുരുഷനായിട്ടാണെങ്കിലും ഒരു സ്ത്രീയായി ജീവിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്ന് യുവാവ് പറഞ്ഞു.
Third Eye News Live
0