കേരളത്തിലെ ആരോഗ്യമേഖലയെക്കുറിച്ച് എ.കെ.ജി പഠന ഗവേഷണന കേന്ദ്രത്തിന്റെയും ടി.കെ.പഠന കേന്ദ്രം കോട്ടയത്തിൻ്റെയും ആഭിമുഖ്യത്തിൽ ‘ ആരോഗ്യ കേരളം ‘ സെമിനാർ : ആഗസ്റ്റ് 25,26 തീയതികളിൽ കോട്ടയം സിഎംഎസ് കോളേജിൽ
കോട്ടയം: കേരളത്തിലെ ആരോഗ്യമേഖലയെക്കുറിച്ച് എ.കെ.ജി പഠന ഗവേഷണന കേന്ദ്രത്തിന്റെയും ടി.കെ.പഠന കേന്ദ്രം കോട്ടയത്തിൻ്റെയും ആഭിമുഖ്യത്തിൽ ‘ ആരോഗ്യ കേരളം ‘ സെമിനാർ ആഗസ്റ്റ് 25,26 തീയതികളിൽ കോട്ടയം സിഎംഎസ് കോളേജിൽ സംഘടിപ്പിക്കും.
അഞ്ചാം അന്താരാഷ്ട്ര കേരള പഠന കോൺഗ്രസിന്റെ മുന്നോടിയായി വിവിധ ജില്ലകളിൽ ഓരോ വിഷയങ്ങളെ അടിസ്ഥാനപ്പെടുത്തി സെമി നാറുകൾ നടന്നു വരികയാണ്. അതിൻ്റെ ഭാഗമായി 200 ൽപരം ഡോക്‌ടർമാരും 100 ൽപരം മറ്റ് ആരോഗ്യ പ്രവർത്തകരും ജനപ്രതിനിധികളും ഉൾപ്പടെ ആയിരം പേരാണ് രണ്ടു ദിവസങ്ങളിലായി നടക്കുന്ന വിവിധ സെഷനുകളിൽ പങ്കെടുക്കുന്നത്.
ആഗസ്റ്റ് 25 ഞായറാഴ്ച്ച രാവിലെ 10 ന് സിഎംഎസ് കോളേജ് ഗ്രേറ്റ് ഹാളിൽ ആരോഗ്യ മന്ത്രി വീണാ ജോർജ് ഉദ്ഘാടനം നിർവ്വഹിക്കും. സെമിനാറിൽ മുൻ ആരോഗ്യ മന്ത്രിമാരായ പി.കെ.ശ്രീമതി, കെ.കെ.ഷൈലജ, എ.കെ.ജി പഠന ഗവേഷണ കേന്ദ്രം ചെയർമാൻ എസ്. രാമചന്ദ്രൻപിള്ള, ഡോ.തോമസ് ഐസക് . സഹകരണം തുറമുഖം – ദേവസ്വം വകുപ്പ് മന്ത്രി വി. എൻ. വാസവൻ,ഡോ.ബി.ഇക്ബാൽ എന്നിവർ പങ്കെടുക്കും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഉദ്ഘാടന സമ്മേളനത്തിനുശേഷം പൊതു പ്രഭാഷണങ്ങളും ചർച്ചകളും ആരോഗ്യ മേഖലയെ സംബന്ധിച്ച് സമാന്തര സെഷനുകളായി നടക്കും. ഉച്ചയ്ക്ക് ശേഷം വിവിധ ആരോഗ്യ വിഷയങ്ങളിലുള്ള സെമിനാർ പത്തു സമാന്തര വേദികളിലാണ് നടക്കുക. 26 ന് രാവിലെ മുതൽ പത്തു വേദികളിൽ ചർച്ചകൾ തുടരും.
ആകെ 30 സമ്മേളനങ്ങളിലായി 150 ൽപരം പ്രബന്ധങ്ങളാണ് അവതരിപ്പിച്ച് പൊതു ചർച്ചയ്ക്ക് വിധേയമാകുന്നത്. ചർച്ചകൾ സമാപന പൊതുസമ്മേളനത്തിൽ കോഡീകരിക്കും. ഇതിനെ ആസ്‌പദമാക്കിയാണ് ആരോഗ്യമേഖലയെപ്പറ്റി അഞ്ചാം അന്താരാഷ്ട്ര കേരള പഠന കോൺഗ്രസിൽ ചർച്ചകൾ നടക്കാൻ പോകുന്നത്.
സഹകരണം -തുറമുഖം ദേവസ്വം വകുപ്പ് മന്ത്രി വി.എൻ.വാസവൻ, ചെയർമാൻ എ.വി.റസ്സൽ,ഡയറക്‌ടർ അഡ്വ.കെ.അനിൽകുമാർ, സെക്രട്ടറി എം വി കോര എന്നിവർ പത്രസമ്മേളനത്തിൽ പരിപാടികൾ വിശദീകരിച്ചു